രാജ്യം ലോക്ക്ഡൗണിലായ സമയത്ത് വിവാദ പ്രസ്താവന നടത്തി രംഗത്തെത്തിയിരുിക്കുകയാണ് മുൻ ഗുസ്തി താരവും ബിജെപി നേതാവുമായി ബബിത ഫോഗാട്ട്.
യഥാർഥത്തിൽ ഇന്ന് ഇന്ത്യയുടെ പ്രശ്നം കോറോണയല്ല അത് സംസ്കാരമില്ലാത്ത ജമാഅത്ത് കൂട്ടങ്ങളാണെന്ന് ട്വീറ്റ് ചെയ്ത ബബിതക്കെതിരെ വൻ പ്രതിഷേധമാണ് ഉയരുന്നത്.
कोरोना वायरस भारत की दूसरे नंबर की सबसे बड़ी समस्या है।
जाहिल जमाती अभी भी पहले नंबर पर बना हुआ है।#jahiljamati
— Babita Phogat (@BabitaPhogat) April 15, 2020
തബ്ലീഗ് ജമാഅത്ൽ പങ്കെടുത്തവർക്കെതിരെ വിവാദപരമായ ട്വീറ്റുമായി വന്ന കങ്കണ റണൗട്ടിൻറെ സഹോദരി രംഗോലിയെയും ബബിത പിന്തുണച്ച് രംഗത്തെത്തിയതും വിവാദമായി.
https://twitter.com/buntytrip/status/1250814945979060224
ഇതോടെ ‘#SupendBabitaPhogat’ എന്ന ഹാഷ്ടാഗുമായി ബബിതയുടെ വിവാദപരമായ ട്വീറ്റിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് ഒട്ടനവധി ആൾക്കാർ, ബബിത ഉപയോഗിച്ചിരിക്കുന്ന വാക്കുകളായ വകതിരിവില്ലാത്ത ജമാ അത് കൂട്ടങ്ങൾ എന്നിങ്ങനെയുള്ള വാക്കുകൾ പിൻവലിച്ച് മാപ്പ് പറയണമെന്നാണ് ജാതി-മത ഭേദമന്യെ ജനങ്ങളുടെ ആവശ്യം.
आज रंगोली चंदेल दीदी ने किसकी पूँछ पर पैर रख दिया। आजकल ट्विटर भी सच्ची बात लिखने वालों से काफी खफा रहता है।#RangoliChandel
— Babita Phogat (@BabitaPhogat) April 16, 2020
എന്നാൽ അത് നടപ്പില്ലെന്നും പറഞ്ഞതിൽ നൂറുശതമാനം ഉറച്ചുനിൽക്കുന്നുവെന്നും വാക്കുമാറ്റി കളിക്കാൻ താൻ സൈറ വസീം അല്ലെന്ന് ഓർമ്മ വേണമെന്നും പറഞ്ഞു.
Post Your Comments