![CORONA-DEATH](/wp-content/uploads/2020/03/CORONA-DEATH.jpg)
ന്യൂയോർക്ക്: അമേരിക്കയിൽ ഒരു മലയാളി കൂടി കോവിഡ് 19 ബാധിച്ച് മരിച്ചു. ന്യൂയോര്‍ക്ക് സിറ്റി ഹൗസിംഗ് അപ്പാര്‍ട്ട്മെന്റ് ഉദ്യോഗസ്ഥന് ആയിരുന്ന പുല്ലാന്തി യാനിക്കല്‍ കുടുംബാംഗം കോട്ടയം മോനിപ്പള്ളി സ്വദേശി പോൾ സെബാസ്റ്റ്യൻ (65) ആണ് മരിച്ചത്. ഭാര്യ ലൈസയും ഇളയമകള്‍ മെറിൻ പോളും കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. ഇവര്‍ രോഗമുക്തരായി. അലീന പോള്‍ മൂത്തമകൾ.
Also read :ലോക്ക്ഡൗണ്‍ ; ഈ ദിവസങ്ങളില്‍ മാത്രം ബാര്‍ബര്‍ ഷോപ്പുകള്‍ക്ക് തുറക്കാന്‍ അനുമതി
കഴിഞ്ഞ 24 മണിക്കൂറിനിടെ 2,600ലേറപ്പേരാണ് അമേരിക്കയിൽ കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്ത് ആകെ മരണപെട്ടവരുടെ എണ്ണം 28,529 ആയി. 644,089 പേർക്കാണ് അമേരിക്കയിലാകെ കോവിഡ് ബാധിച്ചത്.
Post Your Comments