മസ്കറ്റ്: ന്യൂനമര്‍ദത്തെ തുടര്‍ന്ന് ഒമാനില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. സിവില്‍ ഏവിയേഷന്‍ പൊതുഅതോറിറ്റി ആണ് ഇക്കാര്യം അറിയിച്ചത്. ബുറൈമി, വടക്കന്‍ ബാത്തിന, ദാഹിറ ഗവര്‍ണറേറ്റുകളിലും അല്‍ ഹജര്‍ പര്‍വത നിരകളിലും പരിസരത്തും വിവിധ അളവിൽ മഴ പെയ്യും. മസ്ക്കറ്റിലും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്. അല്‍ വുസ്ത, ദോഫാര്‍ ഗവര്‍ണറേറ്റുകളില്‍ പൊടിക്കാറ്റിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു. ചിലയിടങ്ങളില്‍ ഇടിയോടെയുള്ള ശക്തമായ മഴയും കാറ്റും ഉണ്ടാകും.
Post Your Comments