Latest NewsNewsIndia

ലോക്ക് ഡൗണ്‍ റദ്ദാക്കുന്ന ടിക്കറ്റുകളുടെ പണത്തെ കുറിച്ച് വിമാന കമ്പനികളുടെ തീരുമാനം ഇങ്ങനെ

ന്യുഡല്‍ഹി: ലോക്ക് ഡൗണ്‍ നീട്ടിയതിനെ തുടര്‍ന്ന് റദ്ദാക്കുന്ന ടിക്കറ്റുകളുടെ പണം നഷ്ടമാകും. പണം തിരികെ നല്‍കില്ലെന്നും മറ്റ് ചാര്‍ജുകള്‍ ഈടാക്കാതെ മറ്റൊരു ദിവസത്തേക്ക് ടിക്കറ്റ് മാറ്റി നല്‍കാമെന്നും വിമാന കമ്പനികള്‍ വ്യക്തമാക്കി. ലോക്ക് ഡൗണ്‍ അവസാനിക്കുമെന്ന പ്രതീക്ഷയില്‍ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് വന്‍ സാമ്പത്തിക നഷ്ടമാണ് വരാനിരിക്കുന്നത്.

ഏപ്രില്‍ 14ന് ലോക്ക് ഡൗണ്‍ അവസാനിക്കുമെന്ന പ്രതീക്ഷയില്‍ പല വിമാന കമ്പനികളും എപ്രില്‍ 15 മുതലുള്ള ബുക്കിംഗ് സ്വീകരിച്ചിരുന്നു. എന്നാല്‍ ഇതെല്ലാം തകിടം മറിച്ച് ലോക്ക് ഡൗണ്‍ മെയ് മൂന്ന് വരെ നീട്ടിയതോടെ ആഭ്യന്തര-അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കേണ്ടിവരും.

shortlink

Related Articles

Post Your Comments

Related Articles


Back to top button