തൃശൂര്‍ • ഇറ്റലിയിൽ നിന്നും ഡൽഹിയിലെത്തി 20 ദിവസം ക്വാറന്റൈയിനിൽ കഴിഞ്ഞ 45 മലയാളികളെ ബസ് മാർഗ്ഗം കേരളത്തിലെത്തിച്ചു. വാളയാർചുരം വഴിയാണിവർ കേരളത്തിലേക്ക് വന്നത്. തൃശൂർ ജില്ലക്കാരായ 9 പേരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.
മണ്ണുത്തിയിലെത്തിയ ഇവരെ ആരോഗ്യവകുപ്പു ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിൽ നടത്തിയ ആരോഗ്യപരിശോധനയ്ക്ക് ശേഷം വീടുകളിലേക്ക് മാറ്റി. 6 പേരെ ടെമ്പോ ട്രാവലറിലും 3 പേരെ ആംബുലൻസുകളിലുമായാണ് അവരവരുടെ വീടുകളിലെത്തിച്ചത്. ഇവർ 28 ദിവസം വീടുകളിലും ഹോം ക്വാറന്റൈയിനിൽ കഴിയണമെന്ന് ആരോഗ്യവകുപ്പുകളിലുളളവർ നിർദ്ദേശം നൽകി. കേരളത്തിലെ വിവിധ ജില്ലകളിലുളളവരാണ് ബസ്സിൽ ഉണ്ടായിരുന്നത്. ഇവരെ അതത് ജില്ലകളിലെ ആരോഗ്യപ്രവർത്തകരുടെ സാന്നിദ്ധ്യത്തിലാണ് വീടുകളിലെത്തിച്ചത്.
Post Your Comments