Latest NewsKeralaNews

സാനിറ്റൈസര്‍ കലര്‍ത്തി വിദേശ മദ്യം വിൽപന നടത്തിയ യുവാവ് പിടിയിൽ

തിരുവനന്തപുരം: സാനിറ്റൈസര്‍ കലര്‍ത്തി വിദേശ മദ്യം വിൽപന നടത്തിയ യുവാവ് പിടിയിൽ. ‘ചപ്പാത്തി’ എന്ന കോഡ് നൽകി കോവിഡ് ‘സന്നദ്ധ’പ്രവർത്തകൻ ചമഞ്ഞ് ബൈക്കിൽ കൊണ്ടു നടന്നാരുന്നു മധ്യ വിൽപന.

വര്‍ക്കല സ്വദേശിയായ സജിനാണ് പിടിയിലായത്. സാനിട്ടൈസറും വിദേശമദ്യവും ചേര്‍ത്ത് ബൈക്കില്‍ കറങ്ങി നടന്നായിരുന്നു ഇയാളുടെ മദ്യ വില്പന. ഈഥൈയില്‍ ആല്‍ക്കഹോള്‍ കൂടുതലടങ്ങിയ സാനിട്ടൈസർ വാങ്ങി വൈറ്റ് റം, വോഡ്ക എന്നിവയിൽ കലര്‍ത്തി ‘ചപ്പാത്തി’ എന്ന കോഡ് ഉപയോഗിച്ചായിരുന്നു വിൽപന. ഒരു ലിറ്ററിന് 1600 രൂപയ്ക്കാണ് ഇയാൾ ഇത് വിറ്റിരുന്നത്.

ALSO READ: നൽകിയ മൂന്ന് കോടി പോരാ; പുതിയ സഹായ പ്രഖ്യാപനം തമിഴ് പുതുവര്‍ഷ ദിനമായ 14ന് നടത്തുമെന്ന് തമിഴ് താരം ലോറന്‍സ്

മെഡിക്കൽ ഷോപ്പുകളിൽ നിന്നാണ് ഇയാൾ സാനിറ്റൈസർ വാങ്ങിയിരുന്നത്. അതേസമയം, തിരുവനന്തപുരം തുമ്പയിലും വിഴിഞ്ഞത്തും വർക്കലയിലും വ്യാജ മദ്യം വിറ്റ രണ്ട് പേരെ പൊലീസ് പിടികൂടിയിട്ടുണ്ട്. ലിറ്ററിന് 1600 മുതൽ 1800 രൂപ വരെ ഇടാക്കിയാണ് തലസ്ഥാനത്തെ വ്യാജമദ്യ വിൽപന നടക്കുന്നത്. തിരുവനന്തപുരം തുമ്പയിൽ വീട് കേന്ദ്രീകരിച്ചായിരുന്നു ചാരായം വാറ്റ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button