കൊച്ചി : സംസ്ഥാനത്ത് ലോക്ഡൗണ്‍ വിലക്ക് ലംഘിച്ച് റോഡുകളിലും കടകള്‍ക്കുമുന്നിലും ജനക്കൂട്ടം . കോവിഡൊന്നും ഞങ്ങള്‍ക്ക് ബാധകമല്ല, പലരും ആഘോഷം ഒഴിവാക്കാനാകില്ലെന്ന നിലപാടിലാണ് പലരും. വിഷുത്തലേന്ന് ജനങ്ങള്‍ നിയമം ലംഘിച്ച് റോഡിലിറങ്ങിയപ്പോള്‍ പത്തനംതിട്ട നഗരത്തില്‍ ഗതാഗതത്തിരക്കായിരുന്നു. കോഴിക്കോട്ടും തൃപ്പൂണിത്തുറയിലും പത്തനംതിട്ടയിലും പൊലീസ് സ്ഥിതി നിയന്ത്രിക്കാന്‍ ശ്രമിക്കുന്നുണ്ട്. ദേശീയപാതയിലും കഴിഞ്ഞ ദിവസങ്ങളെക്കാള്‍ കൂടുതല്‍ വാഹനങ്ങള്‍ ഓടുന്നുണ്ട്.
Read Also : കോവിഡ് 19 ; നിരീക്ഷണത്തിലിരിക്കെ വൈദികന്‍ വിശ്വാസികളുമായി കുരിശുമല കയറി ; പൊലീസ് കേസെടുത്തു
കോഴിക്കോട് പാളയം മാര്‍ക്കറ്റില്‍ തിരക്ക് കൂടിയതോടെ പൊലീസ് നടപടി കര്‍ശനമാക്കി. പ്രതിസന്ധി നിയന്ത്രണങ്ങളും കരുതലും തുടരുമ്പോഴും വര്‍ഷത്തിലൊരിക്കലുള്ള ആഘോഷം ഒഴിവാക്കാനാകില്ല. അത്യാവശ്യ സാധനങ്ങള്‍ വാങ്ങി വേഗത്തില്‍ മടങ്ങുകയായിരുന്നു പലരും.
തിരക്കേറിയപ്പോള്‍ സാമൂഹിക അകലം പാലിക്കണമെന്നും നടപടിയുണ്ടാകുമെന്നും പൊലീസ് പലതവണ മുന്നറിയിപ്പ് നല്‍കി. മുഖാവരണമില്ലാതെ കച്ചവടക്കാരെപ്പോലും ചന്തയിലേക്ക് കയറ്റാതെ പൊലീസ് നിയന്ത്രണം കര്‍ക്കശമാക്കിയപ്പോള്‍ തിരക്ക് കുറഞ്ഞു.
Post Your Comments