ന്യൂഡല്‍ഹി: ഭക്ഷണവിതരണം സംബന്ധിച്ച് ഉദ്യോഗസ്ഥരുമായുണ്ടായ വാക്ക് തര്‍ക്കത്തിനിടെ അധികൃതര്‍ മര്‍ദ്ധിച്ചതില്‍ പ്രകോപിതരായി അന്യ സംസ്ഥാനത്തൊഴിലാളികള്‍ അവര്‍ താമസിച്ചിരുന്ന ഡല്‍ഹി കാശ്മീര്‍ ഗേറ്റിലെ അഭയകേന്ദ്രങ്ങള്‍ക്ക് തീയിട്ടു. അഞ്ച് യൂണിറ്റ് ഫയര്‍ഫോഴ്സ് എന്‍ജിനെത്തിയാണ് തീ അണച്ചത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.ശനിയാഴ്ച വൈകിട്ട് ആറിനാണ് സംഭവം.
ആറ് പേര് അറസ്റ്റിലായി.രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 200 – 250 അന്യ സംസ്ഥാനത്തൊഴിലാളികളാണ് ക്യാമ്പില്‍ താമസിച്ചിരുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച ഭക്ഷണം വിതരണം ചെയ്യവേ സാമൂഹിക അകലം പാലിക്കാന്‍ പൊലീസുകാര്‍ ആവശ്യപ്പെട്ടിരുന്നു. ഇത് തര്‍ക്കത്തിനിടയാക്കി. വാക്കേറ്റത്തിനിടയില്‍ ഉദ്യോഗസ്ഥര്‍ തൊഴിലാളികളെ അടിച്ചു. മര്‍ദ്ദനമേറ്റ നാല് തൊഴിലാളികള്‍ യമുനാ നദിയില്‍ ചാടി.
വയനാട് സ്വദേശി മക്കയിൽ മരണപ്പെട്ടു; കൊറോണയെന്ന് സംശയം
ഇവരില്‍ ഒരാള്‍ മുങ്ങി മരിച്ചു.ഇതില്‍ പ്രതിഷേധിച്ച് അഭയകേന്ദ്രത്തിലെ ജീവനക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് തൊഴിലാളികള്‍ രംഗത്തെത്തി. പ്രതിഷേധത്തിനിടെ അക്രമാസക്തരായ തൊഴിലാളികള്‍ പൊലീസിന് നേരെ കല്ലെറിയുകയും പിന്നീട് അഭയകേന്ദ്രങ്ങള്‍ക്ക് തീ കൊളുത്തുകയായിരുന്നുവെന്നും ആണ് പോലീസ് പറയുന്നത്.
Post Your Comments