KeralaLatest NewsNews

സര്‍ക്കാര്‍ നിര്‍ദ്ദേശം അനുസരിച്ച് ജോലിക്കിറങ്ങിയ നൂറിലധികം പേര്‍ക്കെതിരെ കേസ്

കോഴിക്കോട്: ഞായറാഴ്ച്ചകളില്‍ കട തുറക്കാമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം അനുസരിച്ച് ജോലിക്കിറങ്ങിയ നൂറിലധികം പേര്‍ക്കെതിരെ കോഴിക്കോട് ജില്ലയില്‍ കേസ് എടുത്തു. ഇളവുണ്ടെങ്കിലും സ്ഥാപനങ്ങളുടെ തിരിച്ചറിയല്‍ കാര്‍ഡില്ലാതെ പുറത്തിറങ്ങിയാല്‍ നടപടിയെടുക്കുമെന്ന് പറഞ്ഞാണ് ജില്ലയിലെ വിവിധയിടങ്ങളിലുള്ള എ.സി ഫ്രിഡ്ജ് മോബൈല്‍ ടെക്‌നീഷന്യന്‍മാര്‍ക്കെതിരെയാണ് കേസെടുത്തത്.

ഫ്രിഡ്ജ് എസി മെക്കാനിക്കുകള്‍ക്ക് ഞായറാഴ്ച്ചകളില്‍ പുറത്തിറങ്ങി സര്‍വീസ് നടത്താമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശം വന്നതിനെ തുടര്‍ന്നാണ് കൊണ്ടോട്ടി സ്വദേശിയായ നിധിന്‍ എസി നന്നാക്കാനിറങ്ങിയത്. എന്നാല്‍ ജോലിക്കിറങ്ങിയ നിധിനെ ഫറൂഖ് പോലീസും റവന്യു ഉദ്യോഗസ്ഥരും ചേര്‍ന്ന് പിടികൂടുകയും സഞ്ചരിച്ച വണ്ടി കസ്റ്റഡിയിലെടുത്ത് ഇയാള്‍ക്കെതിരെ കേസെടുക്കുകയും ചെയ്തു.

ഫറൂഖ് പൊലീസ് സ്റ്റേഷനില്‍ മാത്രം ഇരുപതിലധികം പേര്‍ക്കെതിരെയാണ് ഇന്നലെ കേസെടുത്തത്. എസി ഫ്രിഡ്ജ് മെക്കാനിക്കുകള്‍ മുതല്‍ മൊബൈല്‍ ടെക്‌നീഷ്യന്‍മാര്‍ വരെയുണ്ട് ഇക്കൂട്ടത്തില്‍. ജില്ലയില്‍ ഇത്തരത്തില്‍ 100ലധികം പേര്‍ക്കെതിരെയാണ് നടപടി വന്നിരിക്കുന്നത്. എന്നാല്‍ ഇവര്‍ക്കാര്‍ക്കും സ്ഥാപനങ്ങളുടെ തിരിച്ചറിയല്‍ കാര്‍ഡുണ്ടായിരുന്നില്ല. ജില്ലകള്‍ക്ക് പുറത്തുനിന്നെത്തുന്നവര്‍ക്ക് പ്രത്യേക പാസ് നിര്‍ബന്ധമെന്നും ജില്ലാ ഭരണകൂടം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button