Latest NewsNewsIndia

ശിവവിഗ്രഹം പാലു കുടിക്കുന്നതായി പ്രചാരണം; ലോക്ക്ഡൗണ്‍ ലംഘിച്ച് പാലുമായി എത്തിയത് നിരവധി പേർ

പ്രതാപ്ഗഢ്: ശിവവിഗ്രഹം പാലു കുടിക്കുന്നതായുള്ള പ്രചാരണത്തെ തുടര്‍ന്ന് ലോക്ക്ഡൗണ്‍ ലംഘിച്ച് പാലുമായെത്തിയ 13 പേര്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ പ്രതാപ്ഡഢ് ജില്ലയിലെ ശംഷര്‍ഗഞ്ചിലാണ് സംഭവം. ശംഷര്‍ഗഞ്ചിലെ ഒരു ശിവക്ഷേത്രത്തിലെ പ്രതിഷ്ഠ പാല്‍ കുടിക്കുന്നതായി വാര്‍ത്ത പ്രചരിച്ചിരുന്നു. ഇതറിഞ്ഞ് ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച് വിഗ്രഹത്തിന് പാലുമായി നിരവധി പേര്‍ ക്ഷേത്രത്തിലെത്തുകയായിരുന്നു. തുടർന്ന് പോലീസ് സ്ഥലത്തെത്തുകയും 13 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

Read also: ലോറന്‍സ് മൂന്ന് കോടി രൂപ നൽകിയതറിഞ്ഞ സൂപ്പര്‍ സ്റ്റാറുകള്‍ ഉത്കണ്ഠാകുലര്‍; അദ്ദേഹത്തിന്റെ സിനിമകളില്‍ സഹകരിക്കുന്ന മലയാള താരങ്ങളെ വിലക്കാൻ വരെ ആലോചന; ഷമ്മി തിലകൻ

പിന്നീട് നടത്തിയ അന്വേഷണത്തിൽ അമ്പലത്തിന് സമീപം താമസിക്കുന്ന രാജേഷ് കൗശല്‍ എന്നയാളാണ് വാര്‍ത്ത പ്രചരിപ്പിച്ചതെന്ന് കണ്ടെത്തി. ഇയാള്‍ക്കെതിരെ കേസെടുത്തതായി ജേത്‌വാര പോലീസ് ഇന്‍സ്‌പെക്ടര്‍ വിനോദ് കുമാര്‍ യാദവ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button