കോയമ്പത്തൂര്‍•തമിഴ്നാട്ടിലെ കോയമ്പത്തൂരിൽ മദ്യത്തിന് പകരമായി ഹാൻഡ് സാനിറ്റൈസർ കഴിച്ചതിനെ തുടർന്ന് 35 കാരൻ മരിച്ചു. കോയമ്പത്തൂരിൽ ഗ്യാസ് സിലിണ്ടർ ഡെലിവറി മാൻ ആയി ജോലി ചെയ്തിരുന്ന ഇ ബെർണാഡ് ആണ് മരിച്ചത്. രാജ്യവ്യാപകമായ ലോക്ക്ഡൗണിനെത്തുടര്‍ന്ന് സംസ്ഥാനത്ത് മദ്യക്കടകൾ അടച്ചതിൽ ഇയാള്‍ അസ്വസ്ഥനായിരുന്നു. സ്ഥിര മദ്യപാനിയായ ഇയാള്‍ക്ക് കഴിഞ്ഞ രണ്ടാഴ്ചയായി മദ്യപിക്കാതിരുന്നത് കൈകാര്യം ചെയാന്‍ സാധിച്ചില്ലെന്ന് പോലീസ് പറഞ്ഞു.
ശനിയാഴ്ച രാവിലെ അബോധാവസ്ഥയിൽ കണ്ടെത്തിയ ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിക്കുകയായിരുന്നു.
ഏപ്രിൽ 3 ന് പുതുക്കോട്ടൈ ജില്ലയിൽ മദ്യത്തിന് പകരമായി സോഡ കലർത്തിയ ആഫ്റ്റര്‍ ഷേവ് ലോഷന്‍ കഴിച്ച് രണ്ടുപേർ മരിച്ചിരുന്നു.
കൊട്ടയപ്പട്ടണത്തെ മത്സ്യബന്ധന ഗ്രാമത്തിലെ 27 കാരനായ അരുൺപാണ്ടിയൻ, 33 കാരനായ അൻവർ രാജ എന്നിവരാണ് മരിച്ചത്.
മദ്യം ലഭിക്കാത്തതിന്റെ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന ആളുകളിൽ നിന്ന് നിരവധി അന്വേഷണങ്ങൾ ലഭിക്കുന്നതായി സംസ്ഥാനത്തെ പല ഡോക്ടർമാരും പറഞ്ഞു.
Post Your Comments