റിയാദ് : മലയാളികളടക്കമുള്ള പ്രവാസികളുടെ സംരക്ഷണം , സൗദി അറേബ്യ ഇന്ത്യയ്ക്ക് ഉറപ്പ് നല്‍കി. കോവിഡ് വ്യാപനത്തിന്റെ അടിയന്തര പശ്ചാത്തലത്തില്‍ മുഴുവന്‍ ഇന്ത്യക്കാരുടെയും സുരക്ഷയ്ക്കും കരുതലിനും വേണ്ട നടപടികള്‍ ഊര്‍ജിതമായി നടപ്പാക്കുമെന്നു പി.കെ.കുഞ്ഞാലിക്കുട്ടി എംപിക്കു സൗദിയിലെ ഇന്ത്യന്‍ അംബാസഡര്‍ ഔസാഫ് സെയ്ത് ഉറപ്പു നല്‍കിയത്. സൗദിയിലുള്ള ഇന്ത്യന്‍ പൗരന്മാര്‍ക്ക് ഭക്ഷണം, താമസം, ചികിത്സ എന്നിവ ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ട് എംപി നല്‍കിയ കത്തിനാണ് സൗദിയിലെ ഇന്ത്യന്‍ എംബസി രേഖാമൂലം മറുപടി നല്‍കിയത്.
Read Also : കോവിഡ് – 19 : യു.എ.ഇയില്‍ വീണ്ടും മരണങ്ങള്‍ ; പുതിയ കേസുകളുടെ എണ്ണത്തിലും വന്‍ വര്‍ധന
അതേസമയം, നാട്ടിലേക്കു മടങ്ങാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ക്കു നിരീക്ഷണത്തിനായി സംവിധാനമൊരുക്കാന്‍ മുസ്ലിംലീഗ് തയാറാണെന്നു സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍. നാട്ടിലെത്താനാഗ്രഹിക്കുന്ന പ്രവാസികളെ നിരീക്ഷണത്തിലാക്കുന്നതിനു സംവിധാനമൊരുക്കും. ഇതിനായി മദ്രസകള്‍, യത്തീംഖാനകള്‍, സ്‌കൂളുകള്‍, കോളജുകള്‍ മറ്റു സ്ഥാപനങ്ങള്‍ എന്നിവ വിട്ടുകിട്ടാനായി ലീഗ് ശ്രമിക്കുമെന്നും തങ്ങള്‍ അറിയിച്ചു.
Post Your Comments