തിരുവനന്തപുരം : കഴിഞ്ഞ 7ന് റിസര്‍വ് ബാങ്കില്‍ 18 സംസ്ഥാനങ്ങള്‍ പങ്കെടുത്ത കടപത്രലേലത്തില്‍ 8.96% എന്ന കൊള്ളപ്പലിശയ്ക്ക് കടമെടുത്തത് കേരളം മാത്രം . സാമ്പത്തിക വര്‍ഷത്തെ ആദ്യ ലേലത്തില്‍ ഏറ്റവും ഉയര്‍ന്ന തുക കടം എടുത്തതും കേരളം മാത്രമാണ്. 18 ല്‍ 15 സംസ്ഥാനങ്ങളും എട്ട് ശതമാനത്തിനു താഴെയായാണ് പലിശ സ്വീകരിച്ചത്. ഉയര്‍ന്ന തിരിച്ചടവ് കാലയളവും പലിശനിരക്കും കാരണം ചില സംസ്ഥാനങ്ങള്‍ വായ്പ വേണ്ടെന്നുവെച്ചു. കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ പക്ഷേ കേരളത്തിന് പലിശ കൂടിയാലും പണം ആവശ്യമായിരുന്നു.
2000 കോടി വീതം മൂന്ന് ലേലങ്ങളിലായി 6000 കോടി രൂപയുടെ പദ്ധതിയ്ക്ക് ശ്രമിച്ചതാണ് കേരളത്തിന് വലിയ തിരിച്ചടിയായത്. 1930 കോടി 8.96% പലിശയ്ക്കും, 2000 കോടി 8.1% പലിശയ്ക്കും, 2000 കോടി 7.91% പലിശയ്ക്കുമാണ് കേരളം ലേലത്തിലൂടെ കേരളം കടമെടുത്തത്
Post Your Comments