ന്യൂഡല്‍ഹി : ഇന്ത്യയുടെ തിരിച്ചടിയില്‍ പാക് ഭാഗത്ത് കനത്ത നാശനഷ്ടം ഉണ്ടായെന്ന് പ്രതിരോധ വക്താവ് .അതിര്‍ത്തിയില്‍ കൂടുതല്‍ സുരക്ഷാ സന്നാഹങ്ങള്‍ ഒരുക്കി ഇന്ത്യശ്രീനഗര്. അതിര്‍ത്തിയില്‍ തുടര്‍ച്ചയായി നിരന്തരം പ്രകോപനം സൃഷ്ടിക്കുന്ന പാകിസ്ഥാന് കനത്ത തിരിച്ചടിയാണ് ഇന്ത്യ നല്‍കിയത്. ഇന്ത്യയടക്കമുള്ള ലോകരാഷ്ട്രങ്ങള്‍ കോവിഡ് പ്രതിരോധത്തിനായി പോരാടുമ്പോഴാണ് പാകിസ്ഥാന്റെ ഭാഗത്തു നിന്നും ഇന്ത്യയ്ക്കെതിരെ വെടിനിര്‍ത്തല്‍ ലംഘനം ഉണ്ടായത്.ജമ്മു കശ്മീരിലെ കുപ്വാര ജില്ലയിലെ കേരാന്‍ സെക്ടറില്‍ രണ്ടിടത്താണ് പാക്കിസ്ഥാന് വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം നടത്തിയത്. ഇതിന് പാക്കിസ്ഥാനോടുള്ള ഇന്ത്യന്‍ പ്രതികാരം അതിശക്തമായിരുന്നു. വെള്ളിയാഴ്ച ഉച്ചയോടെയാണ് പാക്കിസ്ഥാന്റെ ഭാഗത്തുനിന്ന് പ്രകോപനമുണ്ടായത്. തുടര്‍ന്ന് ഇന്ത്യന്‍ സുരക്ഷാസേന തിരിച്ചടിക്കുകയായിരുന്നു.
ഇന്ത്യന്‍ സൈന്യം പാക്കിസ്ഥാന് തീവ്രവാദ ക്യാമ്പുകളും ഗണ്‍പൊസിഷനുകളും തകര്‍ത്തു. ഗണ്‍ ഏരിയ, ടെററിസ്റ്റ് ലോഞ്ച് പാഡ് എന്നിവ ലക്ഷ്യമിട്ടാണ് ഇന്ത്യ പ്രത്യാക്രമണം നടത്തിയത്. പാക് ഭാഗത്ത് കനത്ത നാശനഷ്ടമുണ്ടായതാണ് റിപ്പോര്‍ട്ടുകളെന്ന് ശ്രീനഗറിലെ പ്രതിരോധ വക്താവ് അറിയിച്ചു. ഇന്ത്യ പ്രത്യാക്രമണം നടത്തുന്ന വീഡിയോ ദൃശ്യങ്ങള്‍ ഇന്ത്യന്‍ സൈന്യം പുറത്തുവിട്ടിട്ടുണ്ട്.
അതേസമയം, അതിര്‍ത്തിയില്‍ കാവല്‍ ശക്തമാക്കണമെന്നും സുരക്ഷാസന്നാഹങ്ങള്‍ വര്‍ധിപ്പിക്കണമെന്നും ബിഎസ്എഫിനോട് ആഭ്യന്തരമന്ത്രി അമിത്ഷാ ആവശ്യപ്പെട്ടു. ഇന്ത്യ-പാക്കിസ്ഥാന്, ഇന്ത്യ -ബംഗ്ലാദേശ് അതിര്‍ത്തികളിലെ സുരക്ഷ ശക്തമാക്കണമെന്നും അദേഹം ആവശ്യപ്പെട്ടു. കോവിഡിന്റെ കൂടി പശ്ചാത്തലത്തലാണ് ഷാ ഈ ആവശ്യം ശക്തമാക്കിയത്. അതിര്‍ത്തി പ്രദേശങ്ങളിലെ ജനങ്ങളെ കെറോണയെക്കുറിച്ച് ബോധവല്‍ക്കരിക്കുകയും, അതിര്‍ത്തി കടക്കുന്നില്ലെന്ന് ഉറപ്പ് വരുത്തണമെന്നും ബി.എസ്.എഫിനോട് അദേഹം നിര്‍ദേശിച്ചു.
കഴിഞ്ഞ ശനിയാഴ്ച രാത്രിയോടെയാണ് കുപ്വാരയില് നുഴഞ്ഞുകയറ്റ ശ്രമം ഉണ്ടായത്. ലഷ്കര്‍ ഇ തൊയ്ബ, ജെയ് ഷെ മുഹമ്മദ് എന്നീ ഭീകര സംഘടനയില്‍പ്പെട്ട 160 ഓളം ഭീകരരാണ് ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാന്‍ ശ്രമിച്ചത്. നുഴഞ്ഞു കയറ്റം തടയാന്‍ എത്തിയ സൈനികര്‍ക്ക് നേരെ ഭീകരര്‍ വെടിയുതിര്‍ത്തു. സൈന്യവും ശക്തമായി തിരിച്ചടിച്ചു. ഏറ്റു മുട്ടലില്‍ ഒന്‍പത് ഭീകരരെയാണ് സൈന്യം വധിച്ചത്. അഞ്ച് സൈനികര്‍ വീരമൃത്യു വരിക്കുകയും ചെയ്തു. ഭീകരരെ വധിച്ച ശേഷം നിയന്ത്രണ രേഖയ്ക്ക് സമീപം രഹസ്യമായി പ്രവര്‍ത്തിക്കുന്ന ഇവരുടെ താവളവും സൈന്യം തകര്‍ത്തെറിഞ്ഞു. ഈ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
Post Your Comments