ലഖ്നൗ : ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ പതിനൊന്ന് ലക്ഷം നിര്‍മാണ തൊഴിലാളികള്‍ക്ക് സാമ്പത്തിക സഹായവുമായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. ഓരോരുത്തര്‍ക്കും 1000 രൂപ വച്ച് നല്‍കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. 15 ജില്ലകളില്‍ ആറില്‍ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ഇടങ്ങള്‍ ഹോട്സ്പോട് ആയി പ്രഖ്യാപിച്ചതായി അഡീഷണല്‍ ചീഫ് സെക്രട്ടറി അവനിഷ് അവാസ്തി പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
കൊവിഡ് കാരണം ദൈനംദിന ജീവിതത്തില്‍ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നവര്‍ക്കാണ് സഹായം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതിന്റെ ആദ്യഘട്ടമെന്നോണം രാജ്യത്തെ പതിനൊന്ന് ലക്ഷം നിര്‍മാണ തൊഴിലാളികള്‍ക്ക് അവരുടെ അക്കൗണ്ടില്‍ 1000 രൂപ വെച്ച് നല്‍കിയതായും യോഗി ആദിത്യനാഥ് അറിയിച്ചു. വ്യാഴാഴ്ച യോഗി ആദിത്യനാഥിന്റെ വീട്ടില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി അവലോകനയോഗം നടത്തിയിരുന്നു.
മാസ്ക് ധരിച്ചെത്തിയ മുഖ്യമന്ത്രിയും ഉദ്യോഗസ്ഥരും സാമൂഹ്യ അകലം പാലിച്ചാണ് യോഗത്തില്‍ പങ്കെടുത്തത്.ഉത്തര്‍പ്രദേശില്‍ ഇതുവരെ 410 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 37 പേര്‍ സുഖം പ്രാപിച്ചിട്ടുണ്ടെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
Post Your Comments