രാഷ്ട്രീയ നേതാവായ അച്ഛന്റെ ആഗ്രഹം നിറവേറ്റി കൊടുത്ത് മക്കള്‍. കഴിഞ്ഞ ദിവസമാണ് ഈസ്റ്റേണ്‍ കേപ്പിലെ യുണൈറ്റഡ് ഡെമോക്രാറ്റിക് മൂവ്‌മെന്റിന്റെ (യുഡിഎം) മുന്‍ നേതാവായിരുന്ന ഷ്‌കെഡെ ബട്ടണ്‍ പിറ്റ്‌സോ അന്തരിച്ചത്. താന്‍ മരിച്ചാല്‍ ഒരു സാധാരണ പെട്ടിക്ക് പകരം തന്റെ പ്രയപ്പെട്ട മെഴ്‌സിഡസ് ബെന്‍സില്‍ തന്നെ അടക്കണമെന്നാണ് ഇദ്ദേഹം മരണത്തിന് മുന്നെ തന്റെ മക്കളോട് ആവശ്യപ്പെട്ടിരുന്നത്. പിറ്റ്സോയുടെ ആഗ്രഹം പോലെ തന്നെയാണ് അദ്ദേഹത്തെ മക്കള്‍ അടക്കിയത്.
പലരേയും പോലെ തന്നെ പിറ്റ്സോയ്ക്കും സ്വന്തം വണ്ടിയോട് വളരെ വലിയ ഒരു ആത്മബന്ധമുണ്ടായിരുന്നു. കഴിഞ്ഞ ആഴ്ച അദ്ദേഹം നിര്‍ത്തിയിട്ടിരുന്ന വണ്ടിയുടെ അടുത്തേയ്ക്ക് നടന്നടുക്കുമ്പോഴാണ് കുഴഞ്ഞു വീണു മരിച്ചത്. എട്ട് അടി താഴ്ചയുള്ള കുഴിയെടുത്താണ് അദ്ദേഹത്തെയും മെഴ്സിഡസ് ബെന്‍സിനെയും അടക്കിയത്. നിരവധി പേര്‍ വളരെ പാടുപെട്ടാണ് വാഹനം കുഴിയിലേക്ക് ഇറക്കിയത്.
അദ്ദേഹത്തെ ഈ വിധം അടക്കുക എന്നത് വളരെ ബുദ്ധിമുട്ടായിരുന്നു എന്ന് ശവസംസ്‌കാരത്തിന്റെ ചുമതലയുള്ള പാര്‍ലര്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ലോക്ക്ഡൗണ്‍ ആയിരുന്നിട്ടും അദ്ദേഹത്തിന്റെ ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ നിരവധി ആളുകള്‍ തടിച്ചു കൂടിയിരുന്നു.
എന്റെ പിതാവ് ഒരുകാലത്ത് സമ്പന്നനായ ഒരു ബിസിനസുകാരനായിരുന്നു, മെഴ്‌സിഡസ് കാറുകളുടെ ഒരു വലിയ ശേഖരം തന്നെ അദ്ദേഹത്തിന് ഉണ്ടായിരുന്നു. പക്ഷേ, ഒടുവില്‍ അതെല്ലാം നഷ്ടമായി. പിന്നീട് രണ്ട് വര്‍ഷം മുമ്പാണ് അദ്ദേഹം ഒരു സെക്കന്‍ഡ് ഹാന്‍ഡ് മെഴ്‌സിഡസ് ബെന്‍സ് വാങ്ങിയത്. അത് പണിമുടക്കിയിട്ടും, അദ്ദേഹം അത് കളയാന്‍ തയ്യാറായില്ല. അദ്ദേഹത്തിന് അത് ഓടിക്കാന്‍ കഴിഞ്ഞില്ലെങ്കിലും, ഒരുപാട് സമയം അദ്ദേഹം അതില്‍ ചെലവഴിക്കുമായിരുന്നുവെന്നും മരണപ്പെട്ടു കഴിഞ്ഞാല്‍ ഇതില്‍ തന്നെ അടക്കം ചെയ്യണമെന്ന് അച്ഛന്‍ പഫയുമായിരുന്നുവെന്നും ഷ്‌കെഡെയുടെ മകള്‍ സെഫോറ ലെറ്റ്‌സ്വാക്ക മാധ്യമങ്ങളോട് പറഞ്ഞു.
Post Your Comments