ന്യൂഡല്‍ഹി: പ്രമുഖ ആക്ടിവിസ്റ്റുകളായ ഗൗതം നവ്ലഖയും ആനന്ദ് തെല്‍തുംബ്ഡെയും ഒരാഴ്ചക്കകം കീഴടങ്ങണമെന്ന് സുപ്രീംകോടതി. മാവോവാദി ബന്ധം ആരോപിച്ച് ഭീമ കൊറേഗാവ് കേസില്‍ ഇരുവര്‍ക്കുമെതിരെ യു.എ.പി.എ വകുപ്പുപ്രകാരമാണ് കുറ്റം ചുമത്തിയത്. ഇനി സമയം നീട്ടി നല്‍കില്ലെന്ന് ജസ്റ്റിസുമാരായ അരുണ്‍ മിശ്രയും ഇന്ദിര ബാനര്‍ജിയും വ്യക്തമാക്കി.ഒരാഴ്ചക്കുള്ളിൽ കീഴടങ്ങണമെന്നാണ് സുപ്രീം കോടതി വിധി.
കോവിഡ് വൈറസ് പടരുന്ന കാലത്ത് ഇവരെ ജയിലിലയക്കുന്നത് വധശിക്ഷക്ക് സമാനമാണെന്നും ഇരുവരും 65 വയസ്സ് കഴിഞ്ഞ ഹൃദ്രോഗികളാണെന്നത് പരിഗണിക്കണമെന്നുമുള്ള ഇവരുടെ അഭിഭാഷകന്റെ ആവശ്യം കോടതി തള്ളി.ഇരുവരും കീഴടങ്ങണമെന്ന് മാര്‍ച്ച് 16നായിരുന്നു കോടതി ഉത്തരവിട്ടത്. ബോംബെ കോടതി പൂര്‍ണമായി അടക്കാതിരുന്നിട്ടും ഇവര്‍ കീഴടങ്ങിയിട്ടില്ലെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി.
മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ ബോംബെ ഹൈകോടതി വിധിക്കെതിരെ ഇരുവരും സമര്‍പ്പിച്ച ഹരജികള്‍ നിരസിച്ചാണ് നേരത്തേ സുപ്രീംകോടതി മൂന്നാഴ്ചക്കുള്ളില്‍ കീഴടങ്ങാന്‍ ആവശ്യപ്പെട്ടത്. ഇതിനിടയിലാണ് കോവിഡ് വൈറസ് പടര്‍ന്നു പിടിക്കുകയും രാജ്യം അടച്ചിടുന്ന സാഹചര്യമുണ്ടാകുകയും ചെയ്തത്.
Post Your Comments