ന്യൂയോർക്ക് : കോവിഡ് 19 ബാധിച്ച് അമേരിക്കയിൽ ഒരാൾ കൂടി മരിച്ചു.കോട്ടയം സ്വദേശിയും ന്യൂയോർക്ക് പബ്ലിക് ലൈബ്രറിയിലെ മുൻ ജീവനക്കാരനും റോക്ലാൻഡ് കൗണ്ടി വാലി കോട്ടജിലെ താമസക്കാരനുമായ പൊൻകുന്നം സ്വദേശി പടന്നമാക്കൽ മാത്യു ജോസഫ് (78) ആണ് മരണപ്പെട്ടത്. സംസ്കാരം ന്യൂയോർക്കിൽ കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് നടത്തും. അന്പതുവർഷമായി അമേരിക്കയിൽ സ്ഥിരതാമസമായിരുന്നു. ഭാര്യ : റോസക്കുട്ടി, മക്കൾ : ഡോ. ജിജോ ജോസഫ് (ന്യൂയോർക്ക്), ഡോ. ജിജി അഞ്ജലി ജോസഫ്, മരുമകൻ : അബി (ഫിലാഡൽഫിയ).
Also read : കൊവിഡിനെ പിടിച്ചുകെട്ടാന്‍ ഇന്ത്യക്കാര്‍ ചെയ്യേണ്ടതിനെ കുറിച്ച് വുഹാനിലെ മലയാളികള്‍ പറയുന്നത് ഇങ്ങനെ
ഇതോടെ അമേരിക്കയിൽ കോവിഡ് ബാധിച്ച് മരണപ്പെട്ട മലയാളികളുടെ എണ്ണം 12 ആയി. മരിച്ചവരിൽ 11 പേരും ന്യൂയോർക്കിൽ താമസിക്കുന്നവരാണ്. നാല് സ്ത്രീകളടക്കം 16 പേർക്ക് രോഗം സ്ഥിരീകരിച്ചു.
Post Your Comments