റോം: കോവിഡ് മഹാമാരി ഏറ്റവുമധികം മരണവും ദുരിതവും വിതച്ച ഇറ്റലിയില്‍ ചികിത്സയിലായിരുന്ന രണ്ടുമാസം മാത്രം പ്രായമായ കുഞ്ഞ് സുഖം പ്രാപിച്ചു. ഏറ്റവും പ്രായം കുറഞ്ഞ കോവിഡ് 19 രോഗിയാണിത്. മാര്‍ച്ച് 18നാണ് രാജ്യത്തെ തെക്കന്‍ നഗരമായ ബാരിയിലെ ആശുപത്രിയില്‍ അമ്മയെയും കുഞ്ഞിനെയും അഡ്മിറ്റ് ചെയ്തത്. ഇപ്പോള്‍ രോഗലക്ഷണങ്ങള്‍ ഒന്നും കാണിക്കാതിരുന്നതിനെ തുടര്‍ന്ന് കുഞ്ഞിനെ അമ്മയുടെ ഒപ്പം വീട്ടിലേക്ക് അയച്ചു.
അതേസമയം, കോവിഡിനെ തുടര്‍ന്ന് ഭക്ഷ്യ ഉത്പാദനത്തില്‍ മുന്നില്‍ നിന്ന രാജ്യങ്ങള്‍ ലോക്ക്ഡൗണിലായതും, കയറ്റുമതി നിര്‍ത്തിയതും ലോകത്തെ കൊടും പട്ടിണിയിലേക്ക് എത്തിക്കുമെന്ന മുന്നറിയിപ്പുമായി ഐക്യരാഷ്ട്രസഭ രംഗത്തെത്തി. ദരിദ്ര രാജ്യങ്ങളിലെ 87 ലക്ഷം ആളുകള്‍ക്ക് ഐക്യരാഷ്ട്രസഭ നേരിട്ട് ഭക്ഷ്യ ധാന്യം നല്‍കിയിരുന്നു.
Post Your Comments