നെയ്ബര്‍ലി ആപ്പിന്റെ പ്രവർത്തനം അവസാനിപ്പിക്കാനൊരുങ്ങി ഗൂഗിൾ. മികച്ച സ്വീകാര്യത ലഭിക്കാത്തതിനെ തുടർന്ന് മെയ് 12 മുതല്‍ പ്രവര്‍ത്തനം നിര്‍ത്തുന്നതായി കമ്പനി അറിയിച്ചു. മുംബൈയില്‍ 2018 മേയിലാണ് ഗൂഗിള്‍ പരീക്ഷണാടിസ്ഥാനത്തില്‍ നെയ്ബര്‍ലി ആപ്പ് അവതരിപ്പിച്ചത്. അയല്‍വാസികളെ തമ്മില്‍ പരസ്പരം ബന്ധിപ്പിക്കുക എന്നതായിരുന്നു ഈ ആപ്പിലൂടെ ലക്ഷ്യമിട്ടത്.
സ്വന്തം വീട്ടിലേക്ക് മാത്രം ഒതുങ്ങിക്കൂടിക്കഴിയുന്ന പ്രദേശവാസികളെ തമ്മില്‍ ബന്ധിപ്പിക്കുക, പ്രാദേശിക കൂട്ടായ്മകളും ആഘോഷങ്ങളും പ്രോത്സാഹിപ്പിക്കുക, പ്രശ്നങ്ങള്‍ നേരിടുമ്പോള്‍ ഒന്നിച്ച് പ്രവര്‍ത്തിക്കാനുള്ള സൗകര്യമൊരുക്കുക തുടങ്ങി സമീപവാസികളെ തമ്മിലടുപ്പിക്കാനുള്ള ശ്രമമാണ് നൈബര്‍ലി ആപ്പിലൂടെ ഗൂഗിൾ നടത്തിയത്. നവംബര്‍ ആയപ്പോഴേക്കും ഡല്‍ഹി, ബംഗളുരു പോലുള്ള ചില നഗരങ്ങളിലേക്ക് കൂടി നെയ്ബര്‍ലി ആപ്പ് സേവനം വ്യാപിപ്പിച്ചു. എന്നാൽ പ്രതീക്ഷച്ചത്ര വളര്‍ച്ച കൈവരിക്കാന്‍ അതിന് സാധിച്ചില്ല.
Also read : ലോക്ക് ഡൗണ്‍; ഉടമകൾക്ക് സന്തോഷിക്കാവുന്ന തീരുമാനവുമായി കെടിഎം
നെയ്ബര്‍ലി ആപ്പില്‍ നിന്ന് ലഭിച്ച പാഠങ്ങള്‍ ഗൂഗിളിന്റെ അടുത്ത ഉല്‍പ്പന്നങ്ങളില്‍ പ്രയോജനപ്പെടുത്തുമെന്നും ആപ്പ് പിന്‍വലിക്കുന്ന സാഹചര്യത്തില്‍ ഒക്ടോബര്‍ 12 വരെ നൈബര്‍ലി ആപ്പ് ഉപയോക്താക്കള്‍ക്ക് അവരുടെ ഡാറ്റ ഡൗണ്‍ലോഡ് ചെയ്തെടുക്കാന്‍ സമയം ലഭിക്കുമെന്നും ഗൂഗിൾ അറിയിച്ചു.
Post Your Comments