
മനാമ• കൊല്ലം പത്തനാപുരം സ്വദേശിയെ ബഹ്റൈനിലെ ഉമ്മുല്‍ ഹസ്സമില്‍ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. പത്തനാപുരം സ്വദേശി ചാക്കോ കോശി (44) ആണ് മരിച്ചത്.
സ്വകാര്യ പ്രിന്റിങ് കമ്ബനിയിലെ സെയില്‍സ് മാനായി ജോലി ചെയ്തുവരികയായിരുന്നു. ഭാര്യയും ഒന്‍പതിലും ഏഴിലും പഠിക്കുന്ന രണ്ടു കുട്ടികളും അടങ്ങുന്ന കുടുംബം ബഹറൈനില്‍ ഉണ്ട്. മൃതദേഹം സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്സ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Post Your Comments