KeralaLatest NewsNews

കൊറോണക്കാലത്തും ശമ്പള വർദ്ധനവ് പ്രഖ്യാപിച്ച് ഡോ. ബോബി ചെമ്മണ്ണൂർ

കൊച്ചി: കൊറോണ വ്യാപനത്തെ തുടർ‍ന്ന് ലോകമെങ്ങും പ്രതിസന്ധിയിലായിരിക്കുന്ന സാഹചര്യത്തിൽ ഡോ. ബോബി ചെമ്മണ്ണൂർ ജീവനക്കാർക്ക് ശമ്പള വർദ്ധനവ് പ്രഖ്യാപിച്ചു. രോഗ വ്യാപനം തടയുന്നതിനായി രാജ്യം ലോക്ക് ഡൗണിലേക്കു എത്തിപ്പെട്ട ഈ സന്ദർഭത്തിൽ ശമ്പള വർദ്ധനയടക്കമുള്ള ആനൂകൂല്യങ്ങൾ മരവിപ്പിക്കുന്ന നടപടികളിലേക്ക് മറ്റുള്ള കമ്പനികൾ കടക്കാൻ സാധ്യതയുള്ള സാഹചര്യത്തിലാണ് ബിസിനസ്സ്കാരനും കായികതാരവും ജീവകാരുണ്യ പ്രവർത്തകനുമായ ഡോ: ബോബി ചെമ്മണ്ണൂര്‍ മാതൃകാപരമായ സമീപനവുമായി മുന്നോട്ടു വന്നിരിക്കുന്നത്. 812 കിലോമീറ്റർ റൺ‍ യുണീക്ക് വേൾ‍ഡ് റെക്കോര്‍ഡ് ഹോൾഡറും ഗിന്നസ് റെക്കോര്‍ഡ് ജേതാവുമാണ് ഡോ: ബോബി ചെമ്മണ്ണൂർ.

ചെമ്മണ്ണൂർ ഇന്റർനാഷണൽ ജ്വല്ലേഴ്‌സ്, ചെമ്മണ്ണൂർ ക്രെഡിറ്റ്സ് & ഇൻവെസ്റ്റ്മെൻറ് ലിമിറ്റഡ്, ബോബി ചെമ്മണ്ണൂർ (No.1) ചിറ്റ്സ് പ്രൈവറ്റ് ലിമിറ്റഡ്, ബോബി ചെമ്മണ്ണൂർ നിധി ലിമിറ്റഡ്, ബോബി ബസാർ, ഓക്സിജൻ റിസോർട്സ്, ബോബി ടൂർസ് ആൻഡ് ട്രാവൽസ്, ഫിജി കാർട്ട് എന്നീ കമ്പനികളിലായി ബോബി ചെമ്മണ്ണൂർ ഗ്രൂപ്പിലെ 5 ലക്ഷത്തോളം വരുന്ന ജീവനക്കാരിൽ ഒരു വിഭാഗത്തിനാണ് ആദ്യഘട്ടത്തിൽ ശമ്പള വർദ്ധനവ് ലഭിക്കുകയെന്ന് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ: ബോബി ചെമ്മണ്ണൂർ അറിയിച്ചു.

ജീവനക്കാരുടെ ആത്മാർഥമായ സേവനങ്ങൾക്കുള്ള അംഗീകാരം കൂടിയാണിതെന്നും ആപത്ഘട്ടങ്ങളിൽ കമ്പനിയെ താങ്ങി നിർത്തുന്ന ജീവനക്കാരുടെ കൂടെയാണ് നിൽക്കേണ്ടതെന്നും കമ്പനിയുടെ എച്ച് ആർ മേധാവി രാജൻ മേനോൻ പറഞ്ഞു. ലോക്ക് ഡൗണിന്റെ ഭാഗമായി കമ്പനിയിലെ ഭൂരിഭാഗം ജീവനക്കാരും വീട്ടിലിരുന്നാണ് ജോലി ചെയ്യുന്നത്. സർക്കാരും ആരോഗ്യവകുപ്പും നൽകുന്ന നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കാനും ജീവനക്കാരോട് കർശനമായി ആവശ്യപ്പെട്ടിട്ടുമുണ്ട്.

shortlink

Post Your Comments


Back to top button