കൈവ്: ലോകത്തിലെ ഏറ്റവും വലിയ ആണവ അപകടമുണ്ടായ ചെര്‍ണോബിലിനു ചുറ്റും റേഡിയേഷന്റെ അളവ് അപകടകരമാം വിധം വര്‍ധിച്ചു. ആണവനിലയത്തിനു ചുറ്റുമുള്ള മേഖലയില്‍ റേഡിയേഷന്‍ അളവ് 16 ശതമാനം വര്‍ദ്ധിച്ചതായാണ് ഉക്രേനിയന്‍ വൃത്തങ്ങള്‍ അറിയിച്ചത്.കാട്ടുതീ പടര്‍ന്നതിനെ തുടര്‍ന്നാണിതെന്ന് അധികൃതര്‍ വ്യക്തമാക്കി.
സാധാരണനിലയില്‍ നിന്ന് വളരെ ഉയര്‍ന്ന നിലയിലാണ് അണുവികിരണത്തിന്റെ അളവ് വര്‍ധിച്ചിരിക്കുന്നത്. ഇത് സാധാരണ ഉള്ളതിനേക്കാള്‍ 16 മടങ്ങ് അധികമാണെന്നും അധികൃതര്‍ പറയുന്നു.
ഉക്രെയ്നിലെ സംസ്ഥാന പരിസ്ഥിതി പരിശോധനാ വിഭാഗം മേധാവി യെഗോര്‍ ഫിര്‍സോവ് ആണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്.
രണ്ട് വിമാനങ്ങള്‍, ഹെലികോപ്ടര്‍, നൂറോളം അഗ്‌നിശമനസേനാംഗങ്ങള്‍ എന്നിവര്‍ ഉള്‍പ്പെടുന്ന സംഘമാണ് ശനിയാഴ്ച മുതല്‍ പടരാന്‍ തുടങ്ങിയ കാട്ടുതീ നിയന്ത്രണവിധേയമാക്കിയത്. ഞായറാഴ്ചയോടെ കാട്ടുതീ കുറഞ്ഞതായും തുടര്‍ന്ന് അണുവികിരണത്തിന്റെ അളവില്‍ നേരിയ കുറവ് അനുഭവപ്പെട്ടതായും അധികൃതര്‍ വ്യക്തമാക്കി.
Post Your Comments