Latest NewsNewsFootballSports

കോവിഡ് 19 ; സഹായഹസ്തവുമായി സാവിയും ഭാര്യയും

ലോകമെമ്പാടും കൊറോണ വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ രോഗ ബാധിതര്‍ക്ക് സഹായ ഹസ്തവുമായി ബാഴ്‌സലോണ ഇതിഹാസ താരം സാവിയും ഭാര്യ ന്യൂരി കുനിയേരയും രംഗത്ത്. കൊറൊണ ബാധിക്കപ്പെട്ടവര്‍ക്ക് വേണ്ടി ഒരു മില്യണ്‍ യൂറോ നല്‍കാനാണ് സാവി തീരുമാനിച്ചിരിക്കുന്നത്.

നേരത്തെ ലയണല്‍ മെസ്സി, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ലെവന്‍ഡോസ്‌കി, പരിശീലകനായ ഗ്വാര്‍ഡിയോള തുടങ്ങിവര്‍ വലിയ തുക സംഭാവനയുമായി എത്തിയിരുന്നു. ഇവരെ കൂടാതെ പല ക്ലബുകളും ഫുട്‌ബോള്‍ ടീമിലെ താരങ്ങളും സഹായവുമായി രംഗത്ത് വരുന്നുണ്ട്. ബാഴ്‌സലോണ അടക്കമുള്ള ക്ലബുകള്‍ സ്റ്റേഡിയങ്ങള്‍ അടക്കം കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി വിട്ടു കൊടുക്കുന്നുണ്ട്. ഇപ്പോള്‍ അല്‍ സദ് ക്ലബിന്റെ പരിശീലകനാണ് സാവി.

shortlink

Post Your Comments


Back to top button