അങ്കാറ : തുര്‍ക്കിയിലെ പ്രശസ്ത നാടോടി ഗായിക ഹെലിന് ബോലെക് (28) നിരാഹാര സമരത്തിനിടെ മരിച്ചു. ഹെലിന് അംഗമായ ഗ്രൂപ്പ് യോറം എന്ന ബാന്‍ഡിന് നിരോധിക്കപ്പെട്ട ഭീകര സംഘടന റവല്യൂഷണറി പീപ്പിള്‍സ് പാര്‍ട്ടിയുമായി ബന്ധമുണ്ടെന്നാരോപിച്ച് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിരോധനം പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് 288 ദിവസമായി ഇസ്തംബുളില്‍ നിരാഹാര സമരത്തിലായിരുന്നു ഹെലിനും സഹഗായകന്‍ ഇബ്രാഹിംഗോക്ചെകും.
ബാന്‍ഡ് നിരോധിച്ചതിനു പുറമെ ഈ ബാന്‍ഡിലെ ഗായകരെ ജയിലില്‍ അടക്കുകയും ചെയ്തിരുന്നു. പ്രതിഷേധ സ്വരത്തിന്റെ പടപ്പാട്ടുകളുമായി 2016ല്‍ രംഗത്തു വന്ന ബാന്‍ഡാണിത്. ഹെലിനും മറ്റും നവംബറില്‍ ജയില്‍ മോചിതയായെങ്കിലും പാടാനുള്ള അവകാശത്തിനായി സമരത്തിലായിരുന്നു. ഇതിനിടെയാണ് ഹെലിന് മരണമടയുന്നത്.
Post Your Comments