റിയാദ് : സൗദിയില്‍ നിര്‍മാണത്തിലുരുന്ന കെട്ടിടത്തിന്റെ ചുവരിടിഞ്ഞുവീണ് ഒരാള്‍ക്ക് ദാരുണാന്ത്യം. അല്‍ ഖസീം പ്രവിശ്യയിലെ അല്‍ ബദായിഇയിൽ വ്യാഴാഴ്ച രാവിലെ പത്ത് മണിയോടെയായിരുന്നു അപകടം.
നിര്‍മാണത്തിലുരുന്ന വില്ലയുടെ ഒരു ഭാഗം ഇടിഞ്ഞു വീഴുകയായിരുന്നു. അഞ്ച് പേര്‍ക്ക് പരിക്കേറ്റു. സിവില്‍ ഡിഫന്‍സ് സംഘം സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തം നടത്തി. പരിക്കേറ്റവരെ പുറത്തെടുത്ത് റെഡ് ക്രസന്റ് ആംബുലന്‍സുകളില്‍ ആശുപത്രിയില്‍ എത്തിച്ചുവെന്ന് സിവില്‍ ഡിഫന്‍സ് വക്താവ് കേണല്‍ മുഹമ്മദ് അല്‍ ഹമാദി അറിയിച്ചു.
Post Your Comments