ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് പ്രതിരോധത്തിന് പ്രധാനമന്ത്രിയുടെ പിഎം കെയേഴ്സ് ഫണ്ടിലേയ്്ക്ക് കോടികള്‍ സംഭാവന നല്‍കി ഐഎസ്ആര്‍ഒയും .
പിഎം കെയേഴ്സ് ഫണ്ടിലേക്ക് അഞ്ചു കോടി രൂപയാണ് സംഭാവന നല്‍കിയത്. ജീവനക്കാരുടെ ഒരു ദിവസത്തെ ശമ്പളം പിഎം കെയേഴ്സ് ഫണ്ടിലേക്ക് കൈമാറുന്നുവെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു. ട്വിറ്ററിലൂടെയാണ് ഐഎസ്ആര്‍ഒ ഇക്കാര്യം അറിയിച്ചത്.
കൊറോണ വൈറസ് ബാധ മൂലം നേരിടുന്ന ആഗോള പ്രതിസന്ധിയെ നിശ്ചയദാര്‍ഢ്യത്തോടെയും ഫലപ്രദമായും നേരിടാന്‍ പ്രതിജ്ഞാബദ്ധരാണെന്ന് ഐഎസ്ആര്‍ഒ വ്യക്തമാക്കി. കൊറോണ രോഗബാധിതരെ ചികിത്സിക്കാനാവശ്യമായ മെഡിക്കല്‍ ഉപകരണങ്ങള്‍ വികസിപ്പിക്കുന്നതിനായുള്ള മാര്‍ഗങ്ങളെ കുറിച്ച് ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞര്‍ ഗവേഷണം നടത്തുകയാണെന്നും ബഹിരാകാശ ഏജന്‍സി ട്വിറ്ററില്‍ കുറിച്ചു. തിരുവനന്തപുരത്തെ വിക്രം സാരാഭായി സ്പെയ്സ് സെന്ററില്‍ സാനിട്ടൈസര്‍, ഓക്സിജന്‍ കാനിസ്ട്ടേഴ്സ്, മാസ്‌കുകള്‍ എന്നിവയുടെ നിര്‍മ്മാണം ആരംഭിച്ചതായും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
Post Your Comments