
ഹൈദരാബാദ്: ലോക്ക്ഡൗണിനിടെ ഉച്ചയ്ക്ക് ശേഷം മദ്യശാലകള്‍ തുറക്കുമെന്ന വ്യാജ സന്ദേശം പ്രചരിപ്പിച്ചയാള്‍ പിടിയിൽ. ഹൈദരാബാദിലെ ഉപ്പാളില്‍ കെ സനീഷ് കുമാറിനെ (38) ആണ് തെലങ്കാന പോലീസ് അറസ്റ്റ് ചെയ്തത്.
മാര്‍ച്ച് 29 മുതല്‍ ഉച്ചയ്ക്ക് ശേഷം രണ്ടര മുതല്‍ വൈകീട്ട് അഞ്ചരവരെ മദ്യശാലകള്‍ തുറന്ന് പ്രവര്‍ത്തിക്കാൻ സര്‍ക്കാര്‍ തീരുമാനിച്ചെന്ന സന്ദേശമാണ് ഇയാൾ പ്രചരിപ്പിച്ചത്. ഇക്കാര്യം വിശദീകരിക്കുന്ന എക്‌സൈസ് വകുപ്പിന്റെ ഉത്തരവും വ്യാജമായി നിര്‍മിച്ചിരുന്നു.
സാമൂഹ്യ മാധ്യമങ്ങളിലൂടെ ഈ പ്രചാരണം വ്യാപകമായി നടക്കുന്നത് ശ്രദ്ധയില്‍പ്പെട്ട. പോലീസ് അന്വേഷണം നടത്തുകയും സനീഷിനെ പിടികൂടുകയുമായിരുന്നു. മറ്റ് അഞ്ച് പേര്‍ക്ക് കൂടി നോട്ടീസ് നല്‍കിയിട്ടുണ്ട്. വ്യാജ പ്രചാരണങ്ങള്‍ നടത്തിയാല്‍ കര്‍ശന നടപടികള്‍ ഇനിയുമുണ്ടാകുമെന്നാണ് പോലീസ് നല്‍കുന്ന മുന്നറയിപ്പ്.മുന്നറിയിപ്പ്
Post Your Comments