ലോകത്തെ ആകമാനം മരണതാണ്ഡവമാടി കോവിഡ് മെയ് അവസാനം പിന്‍വാങ്ങുമെന്ന് ജ്യോതിശാസ്ത്രം. 2019 ഡിസംബര്‍ അവസാനവാരം ആറു ഗ്രഹങ്ങള്‍ ധനുരാശിയില്‍ യോഗം ചെയ്യുകയും ഇതേ യോഗകാലത്ത് സൂര്യഗ്രഹണം സംഭവിക്കുകയും ചെയ്തിരുന്നു
കേതുഗ്രസ്തമായ ഈ സൂര്യഗ്രഹണത്തില്‍ സര്‍വേശ്വര കാരകനായ വ്യാഴത്തിന് സ്വന്തം ഭവനത്തില്‍ തേജോഭംഗം വരികയും വൈറല്‍ അണുബാധാകാരകനായ കേതു ശക്തിപ്രാപിക്കുകയും ചെയ്തു. ചൈനയില്‍ ഡിസംബര്‍ ആദ്യം മുതലേ കൊറോണ സംബന്ധമായ സൂചനകള്‍ ഉണ്ടായിരുന്നുവെങ്കിലും 26 ലെ സൂര്യഗ്രഹണം കഴിഞ്ഞ് 29 നാണ് വുഹാനില്‍ നിന്ന് ആദ്യ കേസുകള്‍ പുറത്തുവരുന്നത്.
വൈറസിന്റെ ഉദ്ഭവം, വ്യാപനം എന്നിവയ്ക്ക് ആക്കം കൂട്ടിയത് കേതുവിനൊപ്പം എത്തിച്ചേര്‍ന്ന ചൊവ്വയാണ്. ഫെബ്രുവരി ആദ്യത്തോടെ കേതുവിനെ സ്പര്‍ശിച്ച ചൊവ്വ ഉഗ്ര പ്രതാപത്തോടെ ആരോഹിയായി മകരത്തില്‍ നില്‍ക്കുന്ന ശനിയെ സമീപിക്കുകയും ലോകവിനാശകരമായ അഗ്‌നി മാരുത യോഗത്തിലേക്ക് എത്തിച്ചേരുകയും ചെയ്ത സ്ഥിതിയാണ് ഇപ്പോഴുള്ളത്.
ഇവിടേക്ക് മാര്‍ച്ച് 29 ന് അര്‍ധരാത്രി കഴിഞ്ഞ് അതിചാരത്തില്‍ വ്യാഴം തേെന്റാ നീചരാശി പ്രവേശം നടത്തും. കൃത്യം രണ്ടു ദിവസം കഴിഞ്ഞ് ഏപ്രില്‍ 1 ന് മകരം രാശിയില്‍ ഉത്രാടം നക്ഷത്രത്തില്‍ കുജ – ശനി ഗ്രഹയുദ്ധം നടക്കുകയും അതില്‍ ശനി പരാജിതനാവുകയും ചെയ്യും. ഈ സമയം രോഗഭീതി ലോകത്ത് ശക്തമാകാന്‍ ജ്യോതിഷപ്രകാരം സാധ്യത കാണുന്നുണ്ട്.
ശനി, വ്യാഴം, ചൊവ്വ എന്നിവര്‍ ഒന്നിച്ചു സഞ്ചരിക്കുന്ന ഉത്രാടം നക്ഷത്രത്തില്‍നിന്ന് ഏപ്രില്‍ 5 നു രാത്രി ചൊവ്വ തിരുവോണത്തിലേക്കു കടക്കുന്നതോടെ കടുത്ത ദോഷത്തിനു ശമനം വന്നു തുടങ്ങും. ഏപ്രില്‍ 13 ന് രാത്രി സൂര്യന്‍ ഉച്ചരാശിയായ മേടത്തിലേക്കു സംക്രമിക്കുന്നതോടെ രോഗബാധ വ്യാപനം കുറയുകയും കൂടുതല്‍ ആശ്വാസം കൈവരികയും ചെയ്യും
രോഗാണുവിന്റെ ഉദ്ഭവത്തിനും പ്രചാരണത്തിനും ആക്കം കൂട്ടിയത് കേതുവിനൊപ്പം എത്തിച്ചേര്‍ന്ന ചൊവ്വയാണ് . ഫെബ്രുവരി ആദ്യത്തോടെ കേതുവിനെ സ്പര്‍ശിച്ച ചൊവ്വ ഉഗ്ര പ്രതാപത്തോടെ ആരോഹിയായി മകരത്തില്‍ എത്തി അവിടെ നില്‍ക്കുന്ന ശനിയെ സമീപിക്കുകയും ലോക വിനാശകരമായ അഗ്‌നിമാരുത യോഗത്തിലേക്ക് എത്തിച്ചേരുകയും ചെയ്ത സ്ഥിതിയാണ് ഇപ്പോഴുള്ളത്.
മേയ് 4 ന് രാത്രി ചൊവ്വ കുംഭം രാശിയിലേക്കു കടക്കുന്നതോടെ രോഗഭീതി ഒഴിഞ്ഞു തുടങ്ങും. മേയ് 20 നു രാഹുവും തിരുവാതിരയില്‍ നിന്ന് മകയിരത്തിലേക്കു മാറുന്നതോടെ കൂടുതല്‍ ശാന്തത കൈവരും.
വി. സജീവ് ശാസ്താരം
പെരുന്ന , ചങ്ങനാശേരി
Post Your Comments