KeralaLatest NewsNews

നിരോധനാജ്ഞ ലംഘിച്ച് കൂട്ടപ്രാർത്ഥന; സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഉൾപ്പടെ മുപ്പതിലേറെ പിടിയിൽ

കോട്ടയം: ലോക്ഡൗണും നിരോധനാജ്ഞയും ലംഘിച്ച് പ്രാർത്ഥന നടത്തിയ മുപ്പതിലേറെ പേർ അറസ്റ്റിൽ. ഈരാറ്റുപേട്ട നടയ്ക്കല്‍ തന്മയ സ്‌കൂളില്‍ നിന്ന് 24 പേരും പത്തനംതിട്ട കുലശേഖരപേട്ടയില്‍ 10 പേരുമാണ് അറസ്റ്റിലായത്. സ്‌കൂള്‍ പ്രിന്‍സിപ്പല്‍, മാനേജര്‍ എന്നിവരും ഈരാറ്റുപേട്ടയിൽ കസ്റ്റഡിയിൽ ആയവരിൽ ഉൾപ്പെടുന്നു. വെള്ളിയാഴ്ച പ്രാര്‍ത്ഥനയാണെന്നാണ് പത്തനംതിട്ടയിൽ നിന്ന് അറസ്റ്റിലായവർ വിശദീകരിക്കുന്നത്.

Read also: കോവിഡ് 19: ലോകത്തിന് പ്രതീക്ഷ നൽകി വാക്‌സിന്‍ പരീക്ഷണം; പുറത്തുവരുന്നത് ശുഭസൂചകമായ വാർത്ത

അതേസമയം സംസ്ഥാനത്ത് ഇന്നലെ 21 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ എട്ട് പേര്‍ കാസര്‍ഗോഡ് സ്വദേശികളാണ്. രണ്ട് പേര്‍ കൊല്ലം സ്വദേശികളും അഞ്ച് പേര്‍ ഇടുക്കി സ്വദേശികളുമാണ്. തിരുവനന്തപുരം, പത്തനംതിട്ട, തൃശൂര്‍, മലപ്പുറം കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഓരോരുത്തര്‍ക്കും രോഗം സ്ഥിരീകരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button