Latest NewsNewsIndia

കോവിഡ് 19 രോ​ഗ ഭീതിയിൽ സർക്കാർ ഉദ്യോഗസ്ഥൻ ജീവനൊടുക്കി

ലക്നൗ: കോവിഡ് 19 രോ​ഗ ഭീതിയിൽ സർക്കാർ ഉദ്യോഗസ്ഥൻ ജീവനൊടുക്കി. ഉത്തർപ്രദേശിലെ നകൂറിലാണ് സംഭവം. കൊറോണ വൈറസിനെ ഭയമെന്നാണ് ആത്മഹത്യ കുറിപ്പിൽ ഉള്ളതെന്ന് പൊലീസ് പറഞ്ഞു. കുറച്ച് നാളായി ഇയാൾ വിഷാദത്തിലായിരുന്നുവെന്ന് കുടുംബം അറിയിച്ചതായി പൊലീസ് പറയുന്നു.

ALSO READ: സൗജന്യ റേഷന്‍ ലോഡ് ഇറക്കാനായില്ല; കൂലി കൂടുതല്‍ ചോദിച്ച്‌ സി.ഐ.ടി.യു തൊഴിലാളികള്‍

അതേസമയം, കോവിഡ് ബാധിതനെന്ന പേരിൽ വ്യാജ വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചതിലെ മനോവിഷമത്തെ തുടർന്ന് തമിഴ്നാട്ടിൽ യുവാവ് ആത്മഹത്യ ചെയ്തു. വ്യാജ വീഡിയോ പ്രചരിപ്പിച്ച യുവാവിൻ്റെ സുഹൃത്തുക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. മധുര സ്വദേശിയായ എസ് കുമാറാണ് വീട്ടുവളപ്പിൽ ജീവനൊടുക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button