റിയാദ് : സൗദിയിൽ കഴിഞ്ഞ ദിവസം 154 പേർക്കുകൂടി കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് രോഗം ബാധിച്ചവരുടെ എണ്ണം 1,453 ആയി ഉയർന്നു. ഇതിൽ 115 പേർ രോഗ വിമുക്തരായി. മക്ക (40), ദമ്മാം (34), റിയാദ് (22), മദീന (22), ജിദ്ദ (09), ഹൊഫൂഫ് (06), ഖോബാർ (06), ഖത്തീഫ് (05), തായിഫ് (02), യാമ്പു (01), ബുറൈദ (01), അൽറസ് (01), ഖമീസ് (01), ദഹ്റാൻ (01), സാംത (01), ദവാദ്മി (01), തബൂക് (01) എന്നിങ്ങനെയാണ് പ്രവിശ്യ തിരിച്ചുള്ള വൈറസ് ബാധിതരുടെ എണ്ണം. രോഗബാധിതരുടെ എണ്ണം വർധിച്ച സാഹചര്യത്തിൽ മക്കയിൽ കർഫ്യു സമയം നീട്ടി മക്കയിലെ ചില ഭാഗങ്ങളിൽ കർഫ്യു മുതൽ 24 മണിക്കൂർ ആയി ഉയർത്തിയിട്ടുണ്ട്.
Also read : കോവിഡ്-19 മരണം 36,000 കവിഞ്ഞു : ഏറ്റവും കൂടുതല്‍ മരണം ഇറ്റലിയിലും യുഎസിലും
യുഎഇയിൽ രണ്ടു പേർ കൊവിഡ് 19 വൈറസ് ബാധയേറ്റു മരണപ്പെട്ടു. മരിച്ചവരിൽ ഒരാൾ 48 വയസുള്ള അറബ് പൗരനാണ്. ഇദ്ദേഹത്തിന് ഹൃദയ സംബന്ധമായ അസുഖങ്ങളും പ്രമേഹവുമുണ്ടായിരുന്നു. രണ്ടാമത്തെയാള്‍ 42 കാരിയായ ഏഷ്യൻ സ്ത്രീയാണ്. ഇവര്‍ക്കും ഹൃദ്രോഗമുണ്ടായിരുന്നു. ഇതോടെ കോവിഡ് ബാധിച്ച് രാജ്യത്ത് മരിച്ചവരുടെ എണ്ണം അഞ്ചായി. 41 പുതിയകേസുകൾ കൂടി സ്ഥിരീകരിച്ചു മൂന്ന് രോഗികൾ കൂടി രോഗത്തിൽ നിന്ന് പൂർണമായും സുഖം പ്രാപിച്ചു.
Post Your Comments