Latest NewsNewsInternational

ചൈനയിൽ നിർമിച്ച മെഡിക്കൽ ഉപകരണങ്ങൾ നിരസിച്ച് യൂറോപ്യൻ രാജ്യങ്ങൾ

ഗുണനിലവാരം ഇല്ലെന്ന് ചൂണ്ടിക്കാട്ടി ചൈനയിൽ നിർമിച്ച മെഡിക്കൽ ഉപകരണങ്ങൾ നിരസിച്ച് യൂറോപ്യൻ രാജ്യങ്ങൾ. സ്‌പെയിൻ, തുർക്കി, നെതർലാൻഡ് തുടങ്ങിയ രാജ്യങ്ങളാണ് കോടെസ്റ്റ് കിറ്റും മെഡിക്കൽ കിറ്റും അടക്കമുള്ള ഉപകരണങ്ങൾ നിരസിച്ചത്. കൃത്യമായ പരിശോധനാ ഫലം ഈ ടെസ്റ്റിംഗ് കിറ്റുകളിൽ നിന്ന് ലഭിക്കുന്നില്ലെന്നാണ് കൊറോണ ടെസ്റ്റിംഗ് കിറ്റിനെക്കുറിച്ച് സ്‌പെയിൻ സർക്കാർ വ്യക്തമാക്കുന്നത്.

Read also: കോവിഡ് 19 പരിശോധന വേഗത്തിലാക്കാന്‍ 10 പിസിആര്‍ മെഷീനുകള്‍

ഡച്ച് ആരോഗ്യ മന്ത്രാലയം വിതരണം ചെയ്ത ആറ് ലക്ഷം പ്രതിരോധ മാസ്‌ക്കുകളും തിരിച്ചെടുത്തു. ഇത് നിർമിച്ചതും ചൈനയിലായിരുന്നു. ഈ മാസം 21ന് എത്തിയ മാസ്‌ക്കുകൾ അപ്പോൾ തന്നെ ആരോഗ്യ പ്രവർത്തകർക്ക് കൈമാറിയിരുന്നു. അതേസമയം ഈ മെഡിക്കൽ ഉപകരണങ്ങളെല്ലാം തന്നെ ചൈനീസ് മെഡിക്കൽ അതോറിറ്റിയുടെ ഔദ്യോഗിക ലൈസൻസ് ഇല്ലാത്ത ഷെൻഷൻ ബയോക്‌സി ബയോടെക്‌നോളജിയുടെതാണെന്നാണ് ചൈനയിലെ സ്പാനിഷ് എംബസി നൽകുന്ന വിശദീകരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button