Latest NewsIndia

കൊറോണ ചികിത്സക്കായി 28 ആശുപത്രികള്‍ വിട്ടു നല്‍കി കര, നാവിക വ്യോമസേനകള്‍

വരും ദിവസങ്ങളില്‍ രോഗികളുടെ എണ്ണം ഗണ്യമായി ഉയര്‍ന്നേക്കാമെന്ന വിലയിരുത്തലിലാണ് നടപടി .

ഡല്‍ഹി: കൊറോണ വൈറസ് ബാധിതരെ ചികിത്സിക്കാനായി 28 ആശുപത്രികള്‍ വിട്ട് നല്‍കി കര, നാവിക, വ്യോമ സേനകള്‍. കൊറോണ ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് രോഗികളെ ചികിത്സിക്കാനായി ആശുപത്രികള്‍ വിട്ടു നല്‍കിയത്. സേനകളുടെ കേന്ദ്രങ്ങളില്‍ രോഗികളെ പാര്‍പ്പിക്കുന്നതിനു സൗകര്യമൊരുക്കാന്‍ കര, നാവിക , വ്യോമസേനാ നേതൃത്വങ്ങള്‍ക്ക് പ്രതിരോധ മന്ത്രാലയം നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു.

രോഗം പടര്‍ന്ന് പിടിച്ചാല്‍ കൂടുതല്‍ ആശുപത്രികളില്‍ സൗകര്യം ഒരുക്കും.അഞ്ച് ആശുപത്രികളില്‍ കൊറോണാ പരിശോധനാ സൗകര്യവും ഒരുക്കിയിട്ടുണ്ട്.വരും ദിവസങ്ങളില്‍ രോഗികളുടെ എണ്ണം ഗണ്യമായി ഉയര്‍ന്നേക്കാമെന്ന വിലയിരുത്തലിലാണ് നടപടി .

സ്വകാര്യ റിസോര്‍ട്ടിലെ വാറ്റ്‌ കേന്ദ്രത്തില്‍നിന്നും കണ്ടെടുത്ത വെടിയുണ്ടകള്‍ ഇന്ത്യന്‍ സൈന്യത്തിന്റേത്‌: അന്വേഷണം ഊർജ്ജിതം

രോഗം പടര്‍ന്ന് പിടിച്ചാല്‍ സേന ആശുപത്രികളില്‍ ഐസൊലേഷന്‍ വാര്‍ഡുകളും ചികിത്സ സൗകര്യവുമൊരുക്കും . നിലവില്‍ 4 കേന്ദ്രങ്ങളാണ് സേനകള്‍ സജ്ജമാക്കിയിരിക്കുന്നത്. രോഗം പിടിമുറുക്കിയാല്‍ കൊച്ചി നാവിക താവളത്തിലടക്കം കൂടൂതല്‍ കേന്ദ്രങ്ങള്‍ തുറക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button