Latest NewsIndiaInternational

ലോകത്തിലെ നാലാമത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയെ അടച്ചിട്ട ചങ്കൂറ്റം; നരേന്ദ്ര മോദിയെ പ്രശംസിച്ച് ലോക രാഷ്ട്രങ്ങൾ

ജനങ്ങളോട് വീട്ടിലിരിക്കണമെന്ന മോദിയുടെ നിര്‍ദ്ദേശം അന്താരാഷ്ട്ര തലത്തില്‍ പോലും സ്വീകരിച്ച ഏറ്റവും ശക്തമായ നടപടിയെന്നാണ് അമേരിക്ക

ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപനത്തിനെതിരെ യുദ്ധം പ്രഖ്യാപിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച്‌ ലോകരാജ്യങ്ങള്‍. അമേരിക്കയില്‍ നിന്നുള്‍പ്പെടെ നിരവധി രാജ്യങ്ങള്‍ ഇതിനോടകം മോദിയുടെ തീരുമാനത്തെ പ്രശംസിച്ചു കഴിഞ്ഞു. പാക് അധീന കശ്മീരില്‍ നിന്നുപോലും മോദിക്ക് അഭിനന്ദനമറിയിച്ച്‌ നിരവധിയാളുകളാണ് രംഗത്തെത്തിയത്.ലോകത്തെ നാലാമത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയുടെ പ്രധാനമന്ത്രി എന്ന ഉത്തരവാദിത്വം മോദി ഭംഗിയായി നിറവേറ്റുന്നു എന്നാണ് വാഷിംഗ്ടണ്‍ ഡിസിയിലുള്ള സെംഗ് എച്ച്‌. സെറിംഗ് എന്ന രാഷ്ട്രീയ പ്രവര്‍ത്തകന്‍ പറഞ്ഞത്.

രാജ്യത്തെ ഒരു പൗരനെപ്പോലും ഒഴിവാക്കില്ല എന്ന അദ്ദേഹത്തിന്റെ തീരുമാനത്തിന് പ്രതിപക്ഷത്തിന്റെ അംഗീകാരം പോലും ലഭിച്ചെന്നും സെറിംഗ് വ്യക്തമാക്കി.നരേന്ദ്ര മോദിയുടെ നേതൃപാടവം ലോകരാഷ്ട്രങ്ങള്‍ മാതൃകയാക്കണമെന്ന് അമേരിക്കയിലെ യോഗ ഗുരു എന്നറിയപ്പെടുന്ന ഡോ. ഡേവിഡ് ഫ്രോവ്ലിയും അഭിപ്രായപ്പെട്ടു.1.3 ബില്യണ്‍ ജനങ്ങളോട് വീട്ടിലിരിക്കണമെന്ന മോദിയുടെ നിര്‍ദ്ദേശം അന്താരാഷ്ട്ര തലത്തില്‍ പോലും സ്വീകരിച്ച ഏറ്റവും ശക്തമായ നടപടിയെന്നാണ് അമേരിക്കയിലെ സാങ്കേതിക വിദഗ്ധനായ മാര്‍ക്ക് ബെന്നിയോഫ് വിശേഷിപ്പിച്ചത്.

കോ​വി​ഡ്-19; കോ​ട്ട​യ​ത്ത് നി​രീ​ക്ഷ​ണ​ത്തി​ല്‍ കഴിഞ്ഞിരുന്നയാള്‍ മ​രി​ച്ചു

അമേരിക്കയില്‍ നടപ്പാക്കേണ്ടിയിരുന്നതും ഇതുതന്നെ ആയിരുന്നെന്നും അദ്ദേഹം പറഞ്ഞു. പാകിസ്താനില്‍ കാര്യങ്ങള്‍ കൈവിട്ടു പോയെന്നും ശക്തനായ ഒരു നേതാവ് ഇല്ലാത്തതാണ് ഇതിന് കാരണമെന്നും പാക് അധീന കശ്മീരിലെ സാമൂഹ്യ പ്രവര്‍ത്തകനായ ഡോ. അംജാദ് അയൂബ് മിശ്ര പറയുന്നു. പാകിസ്താനിലെ ജനങ്ങള്‍ സാമൂഹ്യ അകലം പാലിക്കാന്‍ തയ്യാറാകുന്നില്ല. പാക് അധീന കശ്മീരിലെയും ഗില്‍ജിത് ബാള്‍ടിസ്താനിലെയും സ്ഥിതി വഷളായിക്കൊണ്ടിരിക്കുകയാണ്. 21 ദിവസത്തെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച പ്രധാനമന്ത്രിക്ക് അംജാദ് അഭിനന്ദനമാറിയിക്കുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button