Latest NewsKeralaIndia

കര്‍ണാടക അതിര്‍ത്തി തുറക്കാന്‍ കേന്ദ്ര ഇടപെടൽ ; അമിത്ഷായുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തി

പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരമാണ് അമിത് ഷാ മുഖ്യമന്ത്രി പിണറായി വിജയനെ വിളിച്ചത്.

ന്യുഡല്‍ഹി: കര്‍ണാടക അടച്ച അതിര്‍ത്തി തുറക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടുന്നു. അതിര്‍ത്തി തുറക്കാന്‍ കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയുമായി അമിത് ഷാ ചര്‍ച്ച നടത്തുമെന്നാണ് റിപ്പോർട്ട് . മുഖ്യമന്ത്രി ഇത് സംബന്ധിച്ച് അമിത്ഷായ്ക്കും പ്രധാനമന്ത്രിക്കും കത്തെഴുതിയിരുന്നു. ഇതിനെ തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയനുമായി അമിത് ഷാ ഫോണില്‍ വിവരങ്ങൾ ആരാഞ്ഞുകര്‍ണാടക അതിര്‍ത്തി തുറക്കാന്‍ കേന്ദ്രം ഇടപെടൽ ; അമിത്ഷായുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തി.പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരമാണ് അമിത് ഷാ മുഖ്യമന്ത്രി പിണറായി വിജയനെ വിളിച്ചത്.

ഒമാനില്‍ മലയാളിയെ വെട്ടി കൊന്നു ; പാക്കിസ്ഥാന്‍ സ്വദേശി കസ്റ്റഡിയില്‍

അതിര്‍ത്തി തുറക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വീണ്ടും കത്തയച്ചിരുന്നു. ഇതേതുടര്‍ന്നാണ് ഇരു മുഖ്യമന്ത്രിമാരുമായും ചര്‍ച്ച നടത്താന്‍ പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചത്. കേരള അതിര്‍ത്തി തുറക്കില്ലെന്ന കര്‍ണാടക സര്‍ക്കാരിന്റെ കടുംപിടുത്തത്തെ തുടര്‍ന്ന് ഒരു ജീവന്‍ പൊലിഞ്ഞിരുന്നുവെന്നടക്കം ചൂണ്ടിക്കാട്ടിയാണ് പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി കത്തയച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button