KeralaLatest NewsNews

അഥിതി തൊഴിലാളികള്‍ക്കിടയില്‍ വ്യാജ സന്ദേശം: ഒരു യൂത്ത് കോണ്‍ഗ്രസ് നേതാവ് കൂടി അറസ്റ്റില്‍

മലപ്പുറം•കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ അതിഥി തൊഴിലാളികള്‍ക്ക് സ്വദേശത്തേക്ക് മടങ്ങാന്‍ പ്രത്യേക ട്രെയിന്‍ ഒരുക്കിയിട്ടുണ്ടെന്ന വ്യാജസന്ദേശം പ്രചരിപ്പിച്ച സംഭവത്തില്‍ ഒരു യൂത്ത് കോണ്‍ഗ്രസ് നേതാവ് കൂടി അറസ്റ്റില്‍ . മലപ്പുറം എടവണ്ണയില്‍ യൂത്ത് കോണ്‍ഗ്രസ് മുന്‍ മണ്ഡലം പ്രസിഡന്‍റ് ഷെരീഫാണ് അറസ്റ്റിലായത്.

സംഭവത്തില്‍ ഇന്നലെ, എടവണ്ണക്കാട് മണ്ഡലം മുന്‍ സെക്രട്ടറി അലീഷ് സാക്കിറിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

തൊഴിലാളികള്‍ക്ക് മടങ്ങാന്‍ അടുത്ത ദിവസം നിലമ്പൂരില്‍ നിന്ന് ട്രെയിന്‍ ഉണ്ടെന്നാണ് ഇവര്‍ വാട്സ്ആപ്പിലൂടെ പ്രചരിപ്പിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button