Latest NewsNewsIndia

ലോക്ക് ഡൗണിന്റെ ശേഷിക്കുന്ന 18 ദിവസങ്ങളിൽ ഭഗവത് ഗീതയുടെ 18 അധ്യായങ്ങൾ വായിക്കുക; എന്‍റെ കുടുംബത്തിലുള്ളവർ അങ്ങനെ ചെയ്യുന്നുണ്ട്;- അരവിന്ദ് കെജ്‌രിവാൾ

ന്യൂഡൽഹി: ലോക്ക് ഡൗണിന്റെ ശേഷിക്കുന്ന 18 ദിവസങ്ങളിൽ ഭഗവദ്ഗീതയുടെ 18 അധ്യായങ്ങൾ വായിക്കാൻ നിർദേശിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. കൊറോണ വൈറസിനെതിരായ പോരാട്ടത്തിൽ അർജുനനെപ്പോലെ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ലോക്ക് ഡൗൺ ജനങ്ങൾ കൃത്യമായി പിന്തുടരുന്നില്ലെങ്കിൽ, കോവിഡിനെ ചെറുക്കുന്ന കാര്യത്തിൽ രാജ്യം പരാജയപ്പെടുമെന്ന് കെജ്‌രിവാൾ പറഞ്ഞു. കുടിയേറ്റ തൊഴിലാളികൾക്ക് തന്റെ സർക്കാർ ഭക്ഷണവും താമസ സൌകര്യവും ക്രമീകരിച്ചിട്ടുണ്ടെന്ന് അദ്ദേഹം ഉറപ്പുനൽകി.

ഡൽഹി സർക്കാർ സ്കൂളുകളിൽ താമസ ആവശ്യങ്ങൾക്കായി ഒരുക്കങ്ങൾ നടത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. “ഞങ്ങൾ സ്റ്റേഡിയങ്ങൾ ഏറ്റെടുത്തിട്ടുണ്ട്. ആവശ്യമെങ്കിൽ ആളുകൾക്കും അവിടെ താമസിക്കാനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തും. ദിവസവും നാലു ലക്ഷം ആളുകൾക്ക് സൌജന്യ ഭക്ഷണം നൽകുന്നു.വൈറസിനെതിരെ നമുക്ക് ഒരുമിച്ച് പോരാടാം,” അദ്ദേഹം കൂട്ടിച്ചേർത്തു.

രാജ്യ വ്യാപകമായി 21 ദിവസത്തെ ലോക്ക്ഡൗൺ വിജയകരമാക്കാനുള്ള മന്ത്രം പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടതുപോലെ “നിങ്ങൾ എവിടെയാണോ അവിടെ തുടരുക” എന്നതാണെന്ന് ഡൽഹിയിൽ നടത്തിയ ഡിജിറ്റൽ പത്രസമ്മേളനത്തിൽ കെജ്‌രിവാൾ പറഞ്ഞു. “കൊറോണ വൈറസ് ലോക്ക് ഡൗൺ കാരണം ധാരാളം ആളുകൾ അവർ ജോലി ചെയ്യുന്ന നഗരങ്ങളിൽ നിന്ന് അവരുടെ ഗ്രാമങ്ങളിലേക്ക് മടങ്ങുന്നു. ദയവായി നിങ്ങൾ എവിടെയായിരുന്നാലും അവിടെ തുടരുക”- കെജ്‌രിവാൾ പറഞ്ഞു.

ALSO READ: കോവിഡ് 19: പരസ്യമായി ചുമച്ച് വൈറസ് പരത്തണമെന്ന് ആഹ്വാനം ചെയ്ത മുജീബ് മുഹമ്മദ്‌ വിവാദ മത പ്രഭാഷകൻ സാക്കിർ നായിക്കിന്റെ അനുഭാവിയെന്ന് പൊലീസ്

വികസിത രാജ്യങ്ങളായ യുഎസ്, ഇറ്റലി തുടങ്ങിയ സ്ഥലങ്ങളിൽ എന്താണ് സംഭവിച്ചതെന്ന് ഞങ്ങൾ കണ്ടു. ഇന്ത്യ ഇതുവരെ ആ ഘട്ടത്തിൽ എത്തിയിട്ടില്ല. എന്നാൽ ജനങ്ങൾ കൂട്ടം കൂടുന്നത് വൈറസിന്‍റെ അപകട സാധ്യതകളെ ക്ഷണിച്ചുവരുത്തും”- കെജ്‌രിവാൾ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button