വുഹാന്‍: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ പിന്‍വലിച്ചതിനു പിന്നാലെ ജനങ്ങളും പൊലീസും തമ്മില്‍ ഏറ്റുമുട്ടല്‍. ചൈനയിലാണ് സംഭവം. കൊറോണവൈറസ് ആദ്യമായി സ്ഥിരീകരിച്ച ഹുബൈ പ്രവിശ്യയിലാണ് ഏറ്റുമുട്ടലുണ്ടായത്. ജനങ്ങള്‍ തൊട്ടടുത്ത പ്രവിശ്യയിലേക്ക് പോകുന്ന പോലീസ് തടഞ്ഞതാണ് സംഘര്‍ഷത്തിന് കാരണമാക്കിയത്.
Read More : അധികം വൈകാതെ തന്നെ കൊറോണയെ പിടിച്ചുകെട്ടാന്‍ ഇന്ത്യന്‍ ജനതയ്ക്ക് കഴിയുമെന്ന് ചൈന
ജനുവരി 23ന് പ്രവിശ്യയില്‍ ഏര്‍പ്പെടുത്തിയ കഴിഞ്ഞദിവസമാണ് അധികൃതര്‍ പിന്‍വലിച്ചത്. വൈറസ് വ്യാപനം ആദ്യമായി റിപ്പോര്‍ട്ട് ചെയ്ത വുഹാനൊഴിച്ച് മറ്റ് മേഖലകളിലെല്ലാം ലോക്ക്ഡൗണ്‍ നീക്കിയിരുന്നു. ആദ്യഘട്ടത്തില്‍ യാത്രാനുമതിയാണ് നല്‍കിയത്. യാത്രക്കായി ഗ്രീന്‍ കോഡ് നല്‍കുമെന്നും അധികൃതര്‍ വ്യക്തമാക്കിയിരുന്നു. കൊറോണവൈറസ് രോഗബാധിതനല്ലെന്ന സര്‍ക്കാര്‍ സത്യവാങ്മൂലമാണ് ഗ്രീന്‍ കോഡ്.
ലോക്ക്ഡൗണ്‍ നീക്കിയതോടെ സമീപ പ്രവിശ്യയായ ജിയാങ്ഷിയിലേക്ക് ജനങ്ങള്‍ ഒഴുകി. റോഡുകളില്‍ വാഹനങ്ങള്‍ തിങ്ങിനിറഞ്ഞതോടെ വന്‍ ഗതാഗതക്കുരുക്കുമുണ്ടായി. ഇതോടെ രണ്ട് പ്രവിശ്യകളെയും വേര്‍തിരിക്കുന്ന പാലത്തില്‍ പോലീസ് വാഹനങ്ങള്‍ തടഞ്ഞു. ഇതില്‍ അക്രമാസക്തരായ ജനങ്ങള്‍ പോലീസുമായി ഏറ്റുമുട്ടുകയും വാഹനങ്ങള്‍ തല്ലിതകര്‍ക്കുകയുമായിരുന്നു.
Post Your Comments