കണ്ണൂര്‍: കൊവിഡ് 19 നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന 61 കാരന് കുഴഞ്ഞുവീണ് മരിച്ചു. ഈ മാസം 21 ന് ദുബായില്‍ നിന്നെത്തിയ ശേഷം വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന കണ്ണൂര്‍ ചേലേരി സ്വദേശിയാണ് ഇന്നലെ രാത്രി കുഴഞ്ഞു വീണു മരിച്ചത്. മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. കൊവിഡ് രോഗം കൊണ്ടാണോ മരണം എന്നറിയാന്‍ ശ്രവപരിശോധന നടത്തുന്നുണ്ട്.
അതേസമയം കര്‍ണാടകയില്‍ ചികിത്സ നിഷേധിച്ച കേരള അതിര്‍ത്തിയായ ഉദ്യോവറില്‍ മകള്‍ക്ക് ഒപ്പം താമസിക്കുകയായിരുന്ന കര്‍ണാടക ബണ്ട്വാള്‍ സ്വദേശി പാത്തുഞ്ഞി മരിച്ചു.
Post Your Comments