
കട്ടപ്പന: ഒമാനില്‍നിന്നും എത്തി പത്തനംതിട്ടയില്‍ നിരീക്ഷത്തിലായിരുന്ന യുവതി കട്ടപ്പന കാഞ്ചിയാര്‍ പാലാക്കടയിലുള്ള ഭര്‍ത്തൃഗൃഹത്തില്‍ എത്തി. ചൊവ്വാഴ്ച രാത്രിയാണ് ഇവര്‍ ഭര്‍ത്താവിനൊപ്പം വീട്ടിലെത്തിയത്. എന്നാല്‍ അയല്‍വാസികളോ മറ്റ് ബന്ധുക്കളോ വിവരം അറിഞ്ഞിരുന്നില്ല. പത്തനംതിട്ടയില്‍ നിന്നും കടന്നുകളഞ്ഞതിന് ഇവര്‍ക്കെതിരേ വെച്ചൂച്ചിറ പോലീസ് കേസേടുത്തിട്ടുണ്ട്.
ഒമാനില്‍ ജോലി ചെയ്തിരുന്ന ഇവര്‍ കഴിഞ്ഞ 13-നാണു ജന്മനാടായ പത്തനംതിട്ടയിലെത്തിയത്. തുടര്‍ന്ന് നിരീക്ഷണത്തിലായിരുന്ന ഇവരെ കഴിഞ്ഞ ദിവസം പത്തനംതിട്ടയിലെത്തിയ ഭര്‍ത്താവ് കാഞ്ചിയാറിലേക്ക് കൊണ്ടുവരുകയായിരുന്നു. ബുധനാഴ്ച വിവരമറിഞ്ഞ് ആരോഗ്യ പ്രവര്‍ത്തകര്‍ ഇവരുടെ വീട്ടിലെത്തിയിരുന്നു. തുടര്‍ന്നു സ്പെഷല്‍ ബ്രാഞ്ചിനു റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. വിവരം പുറത്തുവന്നതോടെ പ്രദേശവാസികള്‍ ആശങ്കയിലാണ്.
Post Your Comments