Latest NewsKeralaNews

ലോക്ക്ഡൗണ്‍; പട്ടിണിയിലായിപ്പോകുന്ന തെരുവുനായകള്‍ക്കും കാവുകളിലെ കുരങ്ങന്മാര്‍ക്കും ഭക്ഷണം നല്‍കണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ലോക്ക്ഡൗണ്‍ സമയത്ത് പട്ടിണിയിലായിപ്പോകുന്ന തെരുവുനായകള്‍ക്കും കാവുകളിലെ കുരങ്ങന്മാര്‍ക്കും ഭക്ഷണം നല്‍കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തെരുവുനായ്ക്കള്‍ക്ക് ഭക്ഷണം കിട്ടാതെ അലയുന്ന അവസ്ഥയുണ്ട്. ഭക്ഷണം ലഭിക്കാതെ വന്നാല്‍ അവ അക്രമാസക്തമാകും. ഇത് ശ്രദ്ധിക്കണം. തെരുവുനായകള്‍ക്കുള്ള ഭക്ഷണം ഒരു പ്രശ്‌നമായി കണ്ടുകൊണ്ട് അവയ്ക്ക് ഭക്ഷണം ഒരുക്കാനുള്ള സംവിധാനം ഒരുക്കേണ്ടതുണ്ട്. തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ ഇക്കാര്യം ശ്രദ്ധിക്കണമെന്നും അദ്ദേഹം അറിയിച്ചു.

Read also: യൂട്യൂബിൽ പാട്ട് പാടിക്കാമെന്ന് പറഞ്ഞ് പ്രായപൂർത്തിയാകാത്ത കുട്ടികളെ പ്രകൃതി വിരുദ്ധ പീ‍ഡനത്തിനിരയാക്കി; ഉസ്‌താദ്‌ അറസ്റ്റിൽ

ശാസ്താംകോട്ട, മലപ്പുറത്തെ മുന്നിയൂര്‍, തലക്കളത്തൂര്‍, വള്ളിക്കാട് തുടങ്ങിയ നിരവധി കാവുകളില്‍ ഭക്തജനങ്ങള്‍ ഇല്ലാത്തതിനാൽ കുരങ്ങന്മാര്‍ക്ക് ആഹാരം ലഭിക്കുന്നില്ല. ഇതുമൂലം കുരങ്ങന്മാര്‍ അക്രമാസക്തരാകുന്നുണ്ട്. ഇതിന് ക്ഷേത്ര അധികാരികള്‍ പരിഹാരം കാണണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button