KeralaLatest NewsNewsIndia

കൊവിഡ്-19 ബാധയെ തുടർന്ന് അതിർത്തികൾ അടച്ചു, കാട്ടിലൂടെയുള്ള യാത്രക്കിടെയുണ്ടായ തീപിടിത്തത്തിൽ : മൂന്നു പേർക്ക് ദാരുണാന്ത്യം

ചെന്നൈ : കൊവിഡ്-19 ബാധയെ തുടർന്ന് അതിർത്തികൾ അടച്ചതിനാൽ കാട്ടിലൂടെയുള്ള യാത്രക്കിടെയുണ്ടായ തീപിടിത്തത്തിൽ മൂന്നു പേർക്ക് ദാരുണാന്ത്യം. തമിഴ്‌നാട്ടിലെ തേനിയില്‍ കാട്ടുതീ പടര്‍ന്നു പിടിച്ച് ഇടുക്കി പൂപ്പാറയില്‍ നിന്ന് പണി കഴിഞ്ഞ് പോയ തമിഴ് തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. 9 പേര്‍ ഉള്‍പ്പെട്ട സംഘത്തിലെ മൂന്നു പേര്‍ സംഭവ സ്ഥലത്തുതന്നെ മരിച്ചു. പൊള്ളലേറ്റ 6 പേരെ തേനി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരാളുടെ നില ഗുരുതരമാണെന്നാണ് വിവരം.

Also read : രാജ്യത്തിന് മാതൃക: ഇന്ന് മുതൽ സംസ്ഥാനത്തെ മുഴുവൻ ജനങ്ങൾക്കും മരുന്ന്, പച്ചക്കറികൾ, പാൽ, പഴങ്ങൾ അടക്കം അവശ്യ വസ്തുക്കൾ വിതരണം ചെയ്യാൻ യോഗി സർക്കാർ സംവിധാനം

സംഭവമറിഞ്ഞ് എത്തിയ നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. കൊവിഡ്-19 ബാധയെ തുടർന്ന് ജാഗ്രത നടപടിയുടെ ഭാഗമായി കേരള-തമിഴ്‌നാട് അതിര്‍ത്തികള്‍ അടച്ചിരുന്നു. മടങ്ങിപ്പോകാന്‍ മറ്റു വഴികളില്ലാതെ വന്നതോടെ തൊഴിലാളികള്‍ കാട്ടിലൂടെയുള്ള യാത്ര തെരഞ്ഞെടുക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button