ബീജിംഗ്•കഴിഞ്ഞ വർഷം അവസാനം കൊറോണ വൈറസ് ആദ്യമായി പുറപ്പെട്ട മധ്യ ചൈനയിലെ വുഹാന്‍ ഉള്‍പ്പെട്ട ഹുബെ പ്രവിശ്യയിലെ യാത്രാ നിയന്ത്രണം നീക്കുമെന്ന് പ്രാദേശിക അധികൃതര്‍ അറിയിച്ചു. രണ്ട് മാസത്തിന് ശേഷമാണ് നിയന്ത്രണങ്ങള്‍ നീക്കുന്നത്.
കഴിഞ്ഞ വർഷം അവസാനം കൊറോണ വൈറസ് ആദ്യമായി ഉയർന്നുവന്ന ചൈനയിലെ മധ്യ ഹുബെ പ്രവിശ്യ രണ്ട് മാസത്തിന് ശേഷം യാത്രാ നിയന്ത്രണം നീക്കുമെന്ന് ലോക്കൽ അധികൃതർ അറിയിച്ചു. ആരോഗ്യമുള്ള താമസക്കാർക്ക് ചൊവ്വാഴ്ച അർദ്ധരാത്രി മുതൽ പ്രവിശ്യയിൽ നിന്ന് പുറത്തുപോകാൻ അനുവാദമുണ്ട്. ചൈനയില്‍ മരണനൃത്തമാടിയ കൊറോണയുടെ പ്രാരംഭ പ്രഭവകേന്ദ്രമായ വുഹാനില്‍ ഏപ്രിൽ 8 മുതൽ നിയന്ത്രണങ്ങൾ നീക്കും.
ചൈനയില്‍ ഇതുവരെ 81,558 കോവിഡ് 19 പോസിറ്റീവ് കേസുകളാണ് രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ളത്. 3,281 പേര്‍ മരിച്ചു. ഇതില്‍ 3,160 മരണങ്ങളും വുഹാന്‍ ഉള്‍പ്പെടുന്ന ഹുബെ പ്രവിശ്യയിലാണ്.
#BREAKING China to lift travel curbs on Hubei province, including Wuhan: official pic.twitter.com/u5g0WTU0mu
— AFP News Agency (@AFP) March 24, 2020
Post Your Comments