ദുബായ് : ഗൾഫ് മേഖലയിൽ കൊവിഡ്-19 വൈറസ് ബാധിതരുടെ എണ്ണം വർദ്ധിക്കുന്നു. ബഹ്റൈനിൽ വൈറസ് ബാധിച്ച് ചികിത്സയിലായിരുന്ന 51വയസ്സുള്ള ബഹ്റൈൻ സ്വദേശിനി മരിച്ചു. ഇതോടെ ഗൾഫിൽ കൊവിഡ്-19 ബാധിച്ച് മരിച്ചവരുടെ എണ്ണം നാലായി. നിലവില്‍ 23,262 പേരെ പരിശോധനയ്ക്ക് വിധേയരാക്കി. ഇതില്‍ 183 പേര് ചികിത്സയിലാണെന്നും മൂന്നു പേരുടെ നില ഗുരുതരമായി തുടരുന്നുവെന്നും ബഹ്റൈൻ ആരോഗ്യവകുപ്പ് അറിയിച്ചു.
Also read : കേരളത്തില്‍ ഇന്നലെ 9776 പേരെ നിരീക്ഷണത്തില്‍ നിന്ന് ഒഴിവാക്കി ; ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത് 59,295 പേര്
കാസർഗോഡ് ജില്ലയിലെ കൊവിഡ് രോഗബാധിതന്റെ കൂടെ താമസിച്ചിരുന്ന ദുബായിലെ 14 സുഹൃത്തുക്കളെ പരിശോധനയ്ക്ക് വിധേയരാക്കി. ഈ മാസം ഏഴിനാണ് കാസർഗോട്ടെ കൊവിഡ്-19 ബാധിതൻ ഇവരുടെ മുറിയിലെത്തിയത്. നാട്ടിലെത്തിയ ഇദ്ദേഹത്തിന് വൈറസ് ബാധിതനാണെന്ന് തിരച്ചറിഞ്ഞതോെടെ ഭീതിയില്‍ കഴിഞ്ഞ ഇവരെ സാമൂഹ്യ പ്രവര്‍ത്തകന്റെ ഇടപെടലിനെതുടര്‍ന്ന് ആരോഗ്യ വിദഗ്ധരെത്തി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കാസര്‍കോട് ജില്ലയുടെ വിവിധ പ്രദേശത്തുകാരായ ഇവരില്‍ പലരും നായിഫിലെ കടകളില്‍ ജോലി ചെയ്യുന്നവരും ചെറുകിട ബിസിനസുകാരുമാണ്. ഇവരുടെ പരിശോധനാഫലം നാളെ ലഭിക്കും
Post Your Comments