വാഷിംഗ്ടണ്‍ : കൊറോണയ്ക്കുള്ള വാക്സിന്‍, യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ എല്ലാ ലോകരാഷ്ട്രങ്ങളും. ലോകമാകെ വ്യാപിച്ചുകഴിഞ്ഞ കൊറോണാവൈറസിനെതിരെ വാക്സിന്‍ നിര്‍മ്മിക്കാനുള്ള ശ്രമങ്ങള്‍ ഏകദേശം വിജയിച്ചിരിക്കുന്നുവെന്നാണ് പുറത്തു വരുന്ന വിവരം. അമേരിക്ക ഇതിനകം തന്നെ വാക്സിനുകളില്‍ ചിലത് മനുഷ്യരില്‍ ടെസ്റ്റു ചെയ്തു കഴിഞ്ഞു. എന്നാല്‍ വാക്‌സിന്‍ അമേരിക്കയ്ക്കു മാത്രം മതിയെന്നും ഇതിനായി വാക്‌സിന്‍ നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ജര്‍മ്മന്‍ ശാസ്ത്രജ്ഞരെ തങ്ങള്‍ക്കു വേണ്ടി ജോലിയെടുപ്പിക്കാനും അമേരിക്ക നടത്തിയ ശ്രമം പുറത്തു വന്നിരുന്നു. ഇതിനെതിരെയാണ് ജി7 പ്രതിനിധികളുടെ പ്രതികരണം പുറത്തുവന്നിരിക്കുന്നത്.
ഓണ്‍ലൈനായി നടത്തിയ ജി7 വിഡിയോ മീറ്റില്‍ ലോക നേതാക്കള്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനോട് വൈറസിനുള്ള വാക്സിന്‍ അമേരിക്കയ്ക്കു മാത്രമാകരുത് ഉപയോഗിക്കാനാകുക എന്നുറപ്പാക്കണമെന്നു പറഞ്ഞിരിക്കുകയാണ്. മനുഷ്യരാശിക്കു പൊതുവായി ഏശിയിരിക്കുന്ന ഭീഷണിയാണിത്. വാക്സിന്‍ നിര്‍മ്മിക്കാന്‍ ശ്രമിക്കുന്ന ആഗോള തലത്തിലെ മെഡിക്കല്‍ കമ്പനികളെല്ലാം തമ്മില്‍, ഒത്തൊരുമയോടെ പ്രവര്‍ത്തിക്കണമെന്നും ലോക നേതാക്കള്‍ ആവശ്യപ്പെട്ടു
Post Your Comments