ബെയ്ജിംഗ്: കൊവിഡ് 19 വൈറസിനെതിരെയുള്ള ചൈനയുടെ പോരാട്ടം മറ്റു ലോകരാജ്യങ്ങൾക്കു പ്രതീക്ഷ നൽകുന്നുവെന്ന് ലോകാരോഗ്യസംഘടനാ (ഡബ്ല്യൂഎച്ച്ഒ) തലവൻ ടെഡ്രോസ് അദാനം ഗബ്രിയേസസ് പറഞ്ഞു. ബെയ്ജിംഗിന്റെ തന്ത്രം മറ്റ് രാജ്യങ്ങൾക്ക്, പ്രത്യേകിച്ച് പാശ്ചാത്യരാജ്യങ്ങൾക്ക് പിന്തുടരാൻ കഴിയുമോയെന്ന് ചോദ്യം ഉയരുന്നുണ്ട്. കൊറോണയുടെ പ്രഭവ കേന്ദ്രമായ ചൈനയിലെ വുഹാനിൽ കഴിഞ്ഞ നാല് ദിവസത്തിനിടെ പുതിയ ഒരു കേസ് പോലും റിപ്പോർട്ട് ചെയ്തിട്ടില്ല. ഇത് ശ്രദ്ധേയമായ ഒരു വഴിത്തിരിവാണെന്നും ഗബ്രിയേസസ് വ്യക്തമാക്കി. കഴിഞ്ഞ 24 മണിക്കൂറിനിടെ ചൈനയിൽ 39 കേസുകൾ മാത്രമാണ് പുതിയതായി റിപ്പോർട്ട് ചെയ്തത്. 24 മണിക്കൂറിനിടെ ഒൻപത് പേർ മരിച്ചു. ഇതോടെ ചൈനയിൽ 3,270 പേർ കൊറോണ ബാധിച്ച് മരിച്ചു.
Also read : വിദേശത്തുനിന്നെത്തിയ കാര്യം മറച്ച് ഒളിച്ചുതാമസിച്ചു ; പൊലീസ് കേസെടുത്തു
അതേസമയം അമേരിക്കയിൽ 24 മണിക്കൂറിനിടെ 117 പേരാണ് വൈറസ് ബാധിച്ച് മരിച്ചത്. ഇതോടെ 419പേരാണ് രാജ്യത്ത് മരിച്ചത്. ഒറ്റദിവസം ഒമ്പതിനായിരത്തിലേറെ പേര്‍ക്ക് പുതിയതായി രോഗം ബാധിച്ചു. അമേരിക്കയിലെ എല്ലാ സ്റ്റേറ്റുകളിലും രോഗബാധ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ‘ഫിഫ്റ്റീന്‍ ഡെയ്സ് ടു സ്ലോ ദ സ്പ്രെഡ്’ എന്ന പ്രചാരണം യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ആരംഭിച്ചിരുന്നു.
ആഗോളതലത്തില്‍ കൊവിഡ് 19 വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 14600 കവിഞ്ഞു. ഇതുവരെ 3,35,403 ആളുകളിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇറ്റലിയില്‍ ദിനം പ്രതി സ്ഥിതിഗതികള്‍ വഷളാകുകയാണ്. ഒറ്റ ദിവസം മാത്രം 651 പേരാണ് ഇവിടെ മരിച്ചത്. ഇതോടെ ഇറ്റലിയില്‍ മരണസംഖ്യ 5476 ആയി. ഒറ്റ ദിവസം കൊണ്ട് ഇവിടെ മരണസംഖ്യയില്‍ 13.5 ശതമാനത്തിന്റെ വര്‍ധനവാണ് രേഖപ്പെടുത്തിയത്.
Post Your Comments