ചെന്നൈ: കൊവിഡ്19 രോഗബാധിതരുടെ എണ്ണം ഇന്ത്യയില്‍ സാവകാശം ഉയരുന്ന പശ്ചാത്തലത്തില്‍ രാജ്യത്തിന് അടുത്ത ഏതാനും ആഴ്ചകള്‍ നിര്‍ണായകമാണെന്ന് ശാസ്ത്രരംഗത്തെ വിദഗ്ധരുടെ അഭിപ്രായം. ചൈനയെ പോലെ സ്വയം പ്രതിരോധം തീര്‍ത്ത് കൊറോണ വൈറസിനെ പിടിച്ചുകെട്ടാന്‍ ഇന്ത്യയ്ക്ക് കഴിയുമോ അതോ നിയന്ത്രണങ്ങളില്ലാതെ പോകുമോ എന്നതാണ് സംശയം. സമൂഹ അകല്‍ച്ചയോ ക്വാറന്റൈനോ പാലിച്ചില്ലെങ്കില്‍ അടുത്ത രണ്ടു മൂന്നു ആഴ്ചയ്ക്കുള്ളില്‍ രോഗബാധിതരുടെ എണ്ണം 415 മുതല്‍ 1000 വരെ എത്താമെന്ന് സര്‍ക്കാര്‍ തലത്തില്‍ ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഒരു വിദഗ്ധന്‍ പറയുന്നൂ.
ചൈനയെ പോലെ സ്വയം നിരീക്ഷണത്തില്‍ കഴിയുകയോ സാമൂഹികമായി അകലം പാലിക്കുകയോ ചെയ്താല്‍ അവര്‍ കൈവരിച്ച വിജയം നമുക്കും നേടാനാവും. എങ്ങനെ വന്നാല്‍ ഏപ്രില്‍ 15 ഓടെ 415 പേരില്‍ മാത്രം രോഗം ഒതുക്കി നിര്‍ത്താനാവുമെന്നാണ് ഒരു ദേശീയ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ അദ്ദേഹം പറയുന്നത്. വിവിധ രാജ്യങ്ങളില്‍ രോഗം പടര്‍ന്നതിന്റെ മാപ്, ലോകാരോഗ്യ സംഘടന, യു.എസിലെ ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്സിറ്റി എന്നിവിടങ്ങളില്‍ നിന്നുള്ള ഡാറ്റ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ കണക്ക് തയ്യാറാക്കിയിരിക്കുന്നത്.
മാര്‍ച്ച് 22 ഓടെ ഇന്ത്യയില്‍ 200 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുമെന്ന് പ്രവചിച്ച സാമ്പത്തിക ശാസ്ത്ര വിദഗ്ധയാണ് ഇക്കാര്യത്തില്‍ അഭിപ്രായം രേഖപ്പെടുത്തിയ മറ്റൊരാള്‍. ഈ നിലയ്ക്ക് പോയാല്‍ മാര്‍ച്ച് അവസാനത്തോടെ 1000 എത്തുമെന്നാണ് ഇവരുടെ പ്രവചനം. അതേസമയം കൊവിഡ് 19 നെ പ്രതിരോധിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ജനതാ കര്‍ഫ്യൂവിനെ കുറിച്ച് പ്രതികരണവുമായി രജനീകാന്ത് രംഗത്ത് . കൊറോണ ഇന്ത്യയില്‍ രണ്ടാം ഘട്ടം പിന്നിട്ടിരിക്കുന്നു.
മൂന്നാം ഘട്ടത്തില്‍ എത്തും മുന്‍പ് പ്രതിരോധിക്കണം. പ്രധാനമന്ത്രി പ്രഖ്യാപിച്ച ജനതാ കര്‍ഫ്യൂയിലൂടെ ജനങ്ങള്‍ക്ക് അതിന് കഴിയും എന്നും താരം പറഞ്ഞു.ഇറ്റലിയില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചത് ജനങ്ങള്‍ പിന്തുണച്ചില്ല. അതുകൊണ്ട് തന്നെ മരണനിരക്ക് അവിടെ കൂടി. ഇറ്റലിയില്‍ സംഭവിച്ചത് ഇന്ത്യയില്‍ ആവര്‍ത്തിച്ചുകൂടാ. എല്ലാ പൗരന്മാരും ഇക്കാര്യം ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു
Post Your Comments