അബൂദബി: യു.എ.ഇയില്‍ 13 പേര്‍ക്ക് കൂടി ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യ-രോഗ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇതോടെ കോവിഡ് ബാധിതരുടെ എണ്ണം 153 ആയി. അതേസമയം, രണ്ട് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ ഏഴ് പേര്‍ കൂടി രോഗവിമുക്തരായിട്ടുണ്ട്. ഇതോടെ സുഖംപ്രാപിച്ചവരുടെ എണ്ണം 38 ആയി.
മൂന്ന് ദിവസത്തിനിടെ 40 പേര്‍ക്കാണ് യു.എ.ഇയില്‍ കോവിഡ് സ്ഥിരീകരിച്ചത്. അതേസമയം കോവിഡ് ബാധിച്ച രണ്ട് പേര്‍ കഴിഞ്ഞ ദിവസം മരിച്ചിരുന്നു.മറ്റു പല രോഗങ്ങളാല്‍ അവശതയിലായിരുന്ന യൂറോപ്പില്‍ നിന്നെത്തിയ 78കാരനായ അറബ് പൗരനും 58 വയസുള്ള ഏഷ്യക്കാരനുമാണ് മരണപ്പെട്ടതെന്ന് യു.എ.ഇ ആരോഗ്യ-രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇന്ത്യക്കാര്‍ക്ക് പുറമെ രണ്ട് ഇമറാത്തികളും യു.കെ, ഫിലിപ്പീനോ, ഇറ്റലി എന്നിവിടങ്ങളില്‍ നിന്നുള്ള ഓരോരുത്തരുമാണ് രോഗ വിമുക്തരായത്.
Post Your Comments