KeralaLatest NewsNews

കോവിഡ് 19 ; തലസ്ഥാനത്ത് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ; ലംഘിച്ചാല്‍ രണ്ടുവര്‍ഷം വരെ തടവ്

തിരുവനന്തപുരം: കോവിഡ് 19 വ്യാപിക്കുന്നത് തടയുന്നതിന്റെ ഭാഗമായി തലസ്ഥാനത്ത് ദുരന്തനിവാരണ നിയമപ്രകാരം ജനങ്ങള്‍ സംഘടിക്കുന്നതിനും കൂട്ടംകൂടുന്നതിനും ജില്ലാ കളക്ടര്‍ കെ.ഗോപാലകൃഷ്ണന്‍ വിലക്കേര്‍പ്പെടുത്തി. ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ രണ്ടുവര്‍ഷം വരെ തടവുശിക്ഷ ലഭിക്കുന്ന വകുപ്പ് പ്രകാരം കേസെടുക്കുമെന്നും ഉത്തരവില്‍ പറയുന്നു.

ആരാധനാലയങ്ങള്‍, ഉത്സവങ്ങള്‍, ആഘോഷങ്ങള്‍, സമ്മേളനങ്ങള്‍, പൊതു പരിപാടികള്‍ എന്നിവയ്ക്ക് അമ്പതില്‍ കൂടുതല്‍ ആളുകള്‍ കൂട്ടംചേരാന്‍ പാടില്ല. മറുനാടന്‍ തൊഴിലാളികളുടെ ആരോഗ്യസുരക്ഷ ഉറപ്പു വരുത്താന്‍ ജില്ലാ ലേബര്‍ ഓഫീസര്‍ നടപടി സ്വീകരിക്കണമെന്നും ഇവര്‍ക്ക് എതെങ്കിലും തരത്തില്‍ രോഗലക്ഷണം കണ്ടെത്തിയാല്‍ അടിയന്തര സഹായം ലഭ്യമാക്കണമെന്നും കളക്ടര്‍ നിര്‍ദേശിക്കുന്നു.

സംസ്ഥാനത്ത് കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ശനിയാഴ്ച മുതല്‍ ഭക്തര്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി. ജില്ലയില്‍ എവിടെയും ആള്‍ക്കൂട്ടമോ ആളുകളെ സംഘടിപ്പിച്ചുള്ള പരിപാടികളോ നടക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ പൊലീസിനെ കളക്ടര്‍ ചുമതലപ്പെടുത്തിയിട്ടുണ്ട്. വിദേശത്തുനിന്നും നാട്ടിലെത്തിയവര്‍ ആരോഗ്യവകുപ്പ് നല്‍കിയിട്ടുള്ള ക്വാറന്റൈന്‍ നിര്‍ദേശം ലംഘിക്കാന്‍ പാടില്ലെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button